സലാലയിൽ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു
text_fieldsദർശൻ ശ്രീ
നായർ
സലാല: വാഹനാപകടത്തെ തുടർന്ന് എറണാകുളം കളമശ്ശേരി സ്വദേശി ടി.ഒ.ജി റോഡിൽ ചന്ദ്രഗിരി ഹൗസിൽ ദർശൻ ശ്രീ നായർ (39) സലാലയിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു.
പത്തു വർഷമായി ഇദ്ദേഹം സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ അനിത സലാല ആരോഗ്യ മന്ത്രാലയത്തിൽ നഴ്സാണ്. മകൾ: അയാന. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

