ഒമാനിലെ ഹൈമയിൽ വാഹനാപകടം; മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ മരിച്ചു, അഞ്ച്പേർക്ക് പരിക്ക്
text_fieldsമസ്കത്ത്:ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുയും ചെയ്തു.യു.പി.സ്വദേശികളായ കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ,റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക,മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.
മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്.ശനിയാഴ്ച രാവിലെയാണ് അപകടം. ഒമാൻ കാണാനെത്തിയ സംഘം സലാലയിൽനിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിസ് വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

