നിർമാണത്തിനിടെ അപകടം; രണ്ടു തൊഴിലാളികൾ മരിച്ചു
text_fieldsമസ്കത്ത്: മത്രയിലെ കേബിൾ കാർ പദ്ധതിയുടെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.പാകിസ്താൻ, ഇറ്റലി പൗരന്മാരാണ് മരിച്ചത്. കേബിള്‍ കാര്‍ പദ്ധതിയിലെ ഇസ്റ്റലേഷൻ പ്രവൃത്തികൾക്കിടെയാണ് അപകടം. അപകടത്തിന് പദ്ധതിയുടെ ട്രയല്‍ റണ്ണുമായി ബന്ധമില്ലെന്ന് പ്രോജക്ട് ഡെവലപ്പറായ സബീന്‍ ഇന്‍വെസ്റ്റ്മെന്റ് വ്യക്തമാക്കി.സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി സബീന്‍ ഇന്‍വെസ്റ്റ്മെന്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളെ കമ്പനി തള്ളി. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോയല്‍ ഒമാന്‍ പോലീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി, മറ്റ് സാങ്കേതിക സംഘങ്ങള്‍ എന്നിവരുടെ അതിവേഗത്തിൽ അപകടത്തിൽ ഇടപെട്ടതായി കമ്പനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

