മഖ്ഷെനിൽ വാഹനം മറിഞ്ഞ് മലയാളി യുവതി മരിച്ചു
text_fieldsമസ്കത്ത്: സലാല-മസ്കത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. സുഹാറിൽ സുബൈർ ഒാേട്ടാമൊബൈൽസിൽ ജോലിചെയ്യുന്ന കൊല്ലം ചാത്തന്നൂർ സ്വദേശി അനീഷ് അലക്സിെൻറ ഭാര്യ ബിജി എലിസബത്താണ് മരിച്ചത്. സുഹാറിൽനിന്ന് മടങ്ങിവരും വഴിയാണ് അപകടം. ഹൈമയിൽനിന്ന് 130 കിലോമീറ്റർ അകലെ മഖ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇവർ സഞ്ചരിച്ച വാഹനം ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. മരിച്ച സ്ത്രീയുടെ ഭർത്താവും രണ്ടു കുട്ടികളുമടക്കം മൊത്തം അഞ്ചുപേരാണ് അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് സാരമല്ലാത്ത പരിക്കുണ്ട്.
അതിനിടെ, കഴിഞ്ഞ തിങ്കളാഴ്ച ഹൈമക്കടുത്ത് ബഹ്ജയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മരണപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബൈയിൽനിന്ന് എത്തിയ ജയ്പൂർ സ്വദേശികളായ ഗൗരവ് ശർമ, പ്രശാന്ത് നായിക്, ബിഹാർ ഒൗറംഗാബാദ് സ്വദേശി സുശീൽ റുഖൈയാർ, കർണാടക ഉഡുപ്പി സ്വദേശി പ്രശാന്ത് നായിക് എന്നിവരാണ് മരിച്ചത്. പ്രശാന്ത് നായികും സുശീലും റാക് ബാങ്ക് ജീവനക്കാരും അങ്കൂർ ശർമ ദുബൈ മെറ്റ്ലൈഫ് ഇൻഷുറൻസ് ജീവനക്കാരനുമാണ്. അങ്കൂർ ശർമയുടെ ബന്ധുവായ ഗൗരവ് നാട്ടിൽനിന്ന് വിസിറ്റിങ് വിസയിൽ എത്തിയതാണ്. പെരുന്നാൾ അവധിക്ക് സലാല കാണാൻ പുറപ്പെട്ടപ്പോഴാണ് അത്യാഹിതം. സലാലയിൽനിന്ന് മടങ്ങിവരുകയായിരുന്ന ഇമാറാത്തി സ്വദേശികൾ സഞ്ചരിച്ച വാഹനവുമായി ഇവരുടെ കാർ കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. നാലുപേരുടെയും മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും അപകടത്തിൽ മരിച്ചു. കൊല്ലം സ്വദേശിനിയുടെ മരണത്തോടെ ആഗസ്റ്റിൽ സലാല ഹൈവേയിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
