ഒമാനിൽ വാഹനാപകടം: വർക്കല സ്വദേശി മരിച്ചു
text_fieldsമസ്കത്ത്: സൂറിനടുത്ത് കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല ഇലകമൺ ഹരിഹരപുരം രവീന്ദ്ര വിലാസത്തിൽ തുഷാർ നടേശൻ(31) ആണ് മരിച്ചത്. സൂർ-അൽകാമിൽ റൂട്ടിലെ തവക്കടുത്ത് ഞായറാഴ്ച രാവിലെ 11 നായിരുന്നു അപകടം.
കാറിൽ തുഷാർ മാത്രമാണ് ഉണ്ടായിരുന്നത്. കാർ നിശ്ശേഷം തകർന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇദ്ദേഹം മരിച്ചു. അൽ ഹൊസ്നി ഗ്രൂപ്പിെൻറ ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയിലെ സെയിൽസ്മാനായിരുന്നു. സൂറിൽ സാധനങ്ങളുടെ വിതരണത്തിന് ശേഷം മടങ്ങവേയായിരുന്നു അപകടം. ആറു വർഷമായി ഒമാനിലുണ്ട്. പിതാവ്: നടേശൻ. മാതാവ്: സുധ. ഭാര്യ: ബിസ്മി മിനി. ഏഴു മാസമായ കുട്ടിയുണ്ട്.
