Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗു​ജ​റാ​ത്ത്...

ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ അ​പ​ക​ട​മ​ര​ണം മ​ത്ര​യി​ലെ പ്ര​വാ​സി​ക​ളെ​ ക​ണ്ണീ​രി​ലാ​ഴ്ത്തി

text_fields
bookmark_border
ഹി​തേ​ശ്​
cancel
camera_alt

ഹി​തേ​ശ്​

മ​ത്ര: ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ ഹി​തേ​ശി​ന്‍റെ (24) അ​പ​ക​ട​മ​ര​ണ​വാ​ര്‍ത്ത മ​ത്ര​യി​ലെ പ്ര​വാ​സി​ക​ള്‍ക്ക്‌ നൊ​മ്പ​ര​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വാ​ദി​ക​ബീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​രൂ​പ​ത്തി​ലാ​ണ് ജി​തേ​ഷി​നെ മ​ര​ണം​വ​ന്നു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റ​ിയു​ക​യാ​യി​രു​ന്നു. ഹി​തേ​ശ് ചെ​റു​പ്പ​കാ​ലം മു​ത​ല്‍ക്കേ പ​ഠി​ച്ച​തും വ​ള​ര്‍ന്ന​തും മ​സ്ക​ത്ത​ല്‍ ത​ന്നെ​യാ​യി​രു​ന്നു‌. ചെ​റു​പ്പ​കാ​ലം​തൊ​ട്ടേ മ​ത്ര​സൂ​ഖി​ലെ സു​പ​രി​ചി​ത മു​ഖ​മാ​യി​രു​ന്നു‌.

സ്കൂ​ളി​ൽ പോ​കു​മ്പോ​ഴും തു​ട​ര്‍ന്ന് സൂ​ഖി​ല്‍ ത​ന്നെ​യു​ള്ള ടെ​ക്സ്റ്റെ​യി​ല്‍സ് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴും കു​ശ​ലം പ​റ​ഞ്ഞും പു​ഞ്ചി​രി​ച്ചും സ​ദാ സൂ​ഖി​ലൂ​ടെ ക​ട​ന്നു പോ​കാ​റു​ള്ള യു​വ സു​ഹൃ​ത്തി​ന്‍റെ അ​കാ​ല​വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി സ​മൂ​ഹം. മ​ത്ര കോ​ട്ട​ന്‍ഹൗ​സി​ന് സ​മീ​പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ​യി​ടെ​യാ​ണ് മ​സ്ക​ത്ത്​ ഫാ​ര്‍മ​സി​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. മ​ല​യാ​ളി​ക​ളാ​യ നി​ര​വ​ധി​പേ​രു​ടെ സു​ഹൃ​ത്തു​കൂ​ടി​യാ​ണ്‌.

മ​ത്ര​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പി​താ​വി​ന്‍റെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ല്‍പോ​യി​വ​ന്നി​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളു. പി​താ​വ്​: ഭ​ര​ത് ഭാ​യി. മാ​താ​വ്​:​രേ​ഖ ബെ​ഹ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratAccidentDeath
News Summary - Accident-Death-Gujarat-Natives
Next Story