ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ സമായിൽ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsമസ്കത്ത്: ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ സമായിൽ യൂനിറ്റ് രൂപവത്കരിച്ചു. സാമൂഹിക പ്രവർത്തകനായ നസീർ തിരുവത്രയുടെ വസതിയിൽ ചേർന്ന യൂനിറ്റ് യോഗത്തിൽ നിരവധിപേർ പങ്കെടുത്തു.
യൂനിറ്റ് ചെയർമാനായി നസീർ തിരുവത്രയെയും, സെക്രട്ടറിയായി തപനൻ ബാലാജിയെയും ട്രഷററായി സി.ജെ. ടോണിയെയും തിരഞ്ഞെടുത്തു.
സി. മോഹനകുമാർ, യൂസഫ് ചേറ്റുവ, ഷാജി(കണ്ണൻ), എം.പി. മുജീബ് , സന്തോഷ് കൊല്ലം, എ.വി. ജാനിസ്, മുഹമ്മദ് ഫസൽ, ഇ.എം. റഷീദ്, ഫൈസൽ കുറ്റ്യാടി, ഹാഷിക്, ജുനൈസ്, അബ്ദുൽ ഖാദർ, മുഹമ്മദ് സാലി, ഷഹബാസ്, ഫൈസൽ അൻഡോവ എന്നിവരാണ് എക്സി. അംഗങ്ങൾ. വരും ദിവസങ്ങളിൽ സമായിൽ യൂനിറ്റ് പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് സംഘടനയുടെ ട്രെയിൻ ദ ലീഡേഴ്സ് പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. സമായിൽ യൂനിറ്റുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9578 8442, 9803 2426, 9900 4427.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

