അബൂദബി-സലാല വിസ് എയർ സർവിസിന് തുടക്കം
text_fieldsമസ്കത്ത്: അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള വിസ് എയർ സർവിസിന് തുടക്കമായി.
വിസ് എയർ വിമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് ഒമാൻ എയർപോർട്സ് പ്രസ്താവനയിൽ പറഞ്ഞു. ഖരീഫ് സീസണിൽ രണ്ട് നഗരങ്ങൾക്കിടയിൽ ആഴ്ചയിൽ ഏഴ് വിമാനസർവിസുകൾ നടത്തും.
ടൂറിസത്തിനും സാമ്പത്തികബന്ധങ്ങൾക്കും ഈ തുടക്കം ഉത്തേജനം നൽകുമെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ പുതിയ റൂട്ടിൽ തുടർച്ചയായ വിജയത്തിനും സുരക്ഷിതയാത്രകൾക്കും ഒമാൻ എയർപോർട്ട്സ് വിസ് എയർ അബൂദബിക്ക് ആശംസകൾ നേർന്നു.
ഈ റൂട്ട് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും യാത്രാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

