10 വർഷത്തിനിടെ ഒമാനി പൗരത്വം ലഭിച്ചത് 3200 പേർക്ക്
text_fieldsമസ്കത്ത്: കഴിഞ്ഞ പത്തുവർഷത്തിനിടെ ഒമാനി പൗരത്വം ലഭിച്ചത് 3200 വിദേശ പൗരന്മാർക്ക്. 64 രാജകീയ ഉത്തരവുകളിലൂടെയാണ് ഇത്രയും പേർക്ക് പൗരത്വം നൽകിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൗരത്വം നൽകിയുള്ള അവസാനത്തെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. 660 പേരുടെ പൗരത്വം ഇക്കാലയളവിൽ പുനഃസ്ഥാപിച്ചു. ആരുടെയും പൗരത്വം ഇക്കാലയളവിൽ നീക്കം ചെയ്തിട്ടുമില്ലെന്ന് സർക്കാർ രേഖകൾ പറയുന്നു. പത്ത് വർഷത്തിനിടെ ഇരട്ട പൗരത്വത്തിന് അവകാശം നൽകുകയും ചെയ്തിട്ടുണ്ട്.
സുൽത്താൻ ഹൈതം ബിൻ താരീഖ് അധികാരമേറ്റെടുത്തതിന് ശേഷം 50 പേർക്കാണ് പൗരത്വം നൽകിയത്. അഞ്ച് രാജകീയ ഉത്തരവുകളിലൂടെ 41 പേരുടെ പൗരത്വം പുനഃസ്ഥാപിച്ച് നൽകുകയും ചെയ്തു.19 പേർക്കാണ് കഴിഞ്ഞ വർഷം പൗരത്വം നൽകിയത്. 2018ൽ 139 പേർക്കാണ് പൗരത്വം കിട്ടിയത്. ഇതിൽ ആറുപേർക്ക് ഒമാനി-യമൻ ഇരട്ട പൗരത്വമാണ് നൽകിയത്. 2010ലാണ് ഏറ്റവുമധികം പേർക്ക് പൗരത്വം നൽകിയത്, 693 പേർക്ക്. 154 പേർക്ക് തിരികെ നൽകുകയും ചെയ്തു. 2014ൽ 521 വിദേശികളാണ് ഒമാനി പൗരന്മാരായത്. 24 പേർക്ക് അതേവർഷം പൗരത്വം തിരികെ ലഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

