Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്...

ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ബി ​ഡി​വി​ഷ​ൻ: എ.​ബി.​എ​ൽ ടാ​സ്കി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ബി ​ഡി​വി​ഷ​ൻ: എ.​ബി.​എ​ൽ ടാ​സ്കി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം
cancel
camera_alt

എ.​ബി.​എ​ൽ ടാ​സ്കി​നു​വേ​ണ്ടി തി​ള​ങ്ങി​യ വി​നു കു​മാ​ർ, കെ. ​നി​ധി​ൻ, കെ. ​നോ​ബി​ഷ്, എം. ​നി​ശാ​ന്ത്

മ​സ്ക​ത്ത്​: അ​മീ​റാ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഗ്രൗ​ണ്ട് ഒ​ന്നി​ൽ ന​ട​ന്ന ഒ​മാ​ൻ ബി ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ എ.​ബി.​എ​ൽ ടാ​സ്കി​ന്​ മൂ​ന്നാം ജ​യം. ഖ​ൽ​സ യു​നൈ​റ്റ​ഡ് സി.​ടി.​യെ 55 റ​ൺ​സി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് നേ​ടി​യ എ.​ബി.​എ​ൽ ടാ​സ്ക് ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കെ. ​നി​ധി​ൻ (68 പ​ന്തി​ൽ 85 റ​ൺ​സ്), എം. ​നി​ശാ​ന്ത് (38 പ​ന്തി​ൽ 47 റ​ൺ​സ്), വി​ജ​യാ​ന​ന്ദ് (31 പ​ന്തി​ൽ 29), വി​നു കു​മാ​ർ (21 പ​ന്തി​ൽ 34) എ​ന്നി​വ​രു​ടെ മി​ക​വി​ൽ 30 ഓ​വ​റി​ൽ 234 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഖ​ൽ​സ യു​നൈ​റ്റ​ഡ് സി.​ടി​ക്ക് 30 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 179 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

സ​യ്യി​ദ് അ​ർ​ഫാ​ൻ 40 പ​ന്തി​ൽ 33 റ​ൺ​സും റാ​ഷി​ദ് അ​ലി 49 പ​ന്തി​ൽ 74 റ​ൺ​സും നേ​ടി. വി​നു​കു​മാ​ർ, കെ. ​നോ​ബി​ഷ് എ​ന്നി​വ​ർ എ.​ബി.​എ​ൽ ടാ​സ്‌​കി​നു​വേ​ണ്ടി മൂ​ന്നു​ വീ​തം വി​ക്ക​റ്റെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം നേ​ടി​യ എ.​ബി.​എ​ൽ ടാ​സ്ക്​ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman B Division Cricket LeagueABL Task
News Summary - ABL-Task-wins-Man-B-Division-Cricket-League-match
Next Story