അബ്ഹയിൽ ടൂറിസം ബസ് സർവീസ് തിങ്കളാഴ്ച ആരംഭിക്കും
text_fieldsഅബ്ഹ: അബ്ഹയിലെ ടൂറിസം പുരാവസ്തു സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള ടൂറിസം ബസ് സർവീസ് തിങ്കളാഴ്ച ആരംഭിക്കും. കഴിഞ്ഞ വേനലവധി കാലത്ത് ആരംഭിച്ച ബസ് സർവീസ് വിജയകരമാണെന്ന് കണ്ടതിനാലാണിത്. കഴിഞ്ഞ വർഷം 12000 പേർ സർവീസ് ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. രാജ്യത്ത് ടൂറിസം ബസ് സർവീസ് പദ്ധതി നടപ്പിലാക്കിയ ആദ്യപട്ടണമാണ് അബ്ഹ. നാളെ ആരംഭിക്കുന്ന ബസ് സർവീസ് ദുൽഖഅദ് അവസാനം വരെയുണ്ടാവും. സാഹത് മിഫ്താഹിൽ നിന്നാണ് ആദ്യ ബസ് സർവീസ്. രണ്ട് ബസുകളുണ്ട്. ഇതിലൊന്ന് വി.െഎ.പി ബസാണ്. ഖർയത് മിഫ്താഹ, സാഹത് ബിഹാർ, ജബലുദുർറ, അബൂഖയാൽ തോട്ടം, ബുഹൈറത് സദ്ദ്, ശാരിഅ് ഫന്ന് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലുൾപ്പെടും. ടൂറിസ്റ്റുകൾക്കാവശ്യമായ സൗകര്യങ്ങളോട് കൂടിയതാണ് ബസ്. എട്ട് ഭാഷകളിൽ ചരിത്ര സ്ഥലങ്ങളേയും ട്രാഫിക് സുരക്ഷ നിയമങ്ങളെയും സംബന്ധിച്ച് വിവരങ്ങൾ അറിയാനുള്ള സൗകര്യവും മൂന്ന് വലിയ സ്ക്രീനുകളും ഗൈഡുകളും ബസ്സിലുണ്ട്. ബസ് സർവീസ് നിയന്ത്രിക്കുന്നതിന് പ്രത്യേക കൺട്രോൾ റൂമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
