അർബുദ ചികിത്സ; അബീർ ഗ്രൂപ്പും കെ.പി.ജെ ഹെൽത്ത് കെയറും ധാരണപ്പത്രം ഒപ്പിട്ടു
text_fieldsമസ്കത്ത്: വിദഗ്ധ ആരോഗ്യ പരിചരണ മേഖലയിൽ സഹകരിക്കാൻ അബീർ മെഡിക്കൽ ഗ്രൂപ്പും മലേഷ്യയിലെ ലോകപ്രശസ്ത ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ കെ.പി.ജെയുമായി ധാരണപത്രം ഒപ്പിട്ടു. റൂവിയിലെ അബീര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങിൽ അബീര്‍ മെഡിക്കല്‍ ഗ്രൂപ് പ്രസിഡൻറ് ആലുങ്ങല്‍ മുഹമ്മദും കെ.പി.ജെ ഹെൽത്ത്കെയർ പ്രതിനിധി ഡോ.എൻ ശിവമോഹനും ധാരണപ്പത്രത്തിൽ ഒപ്പുവെച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ് വൈസ് പ്രസിഡൻറ് ജംഷീദ് അഹമ്മദ്, ഡയറക്ടര്‍ ഖാലിദ് അല്‍മഈന, അബീര്‍ ഒമാന്‍ ഡയറക്ടര്‍ ജംശീര്‍ ഹംസ, മെഡിക്കല്‍ ഡയറക്ടർ, ഡോ. സുകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാൻസർ ചികിത്സ മേഖലയുമായി ബന്ധപ്പെട്ടതാണ് സഹകരണത്തിൽ പ്രധാനപ്പെട്ടത്.
ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ചുരുങ്ങിയ ആശുപത്രികളിൽ മാത്രമുള്ളതുമായ അർബുദ ചികിത്സാ രീതിയായ െഎ.ബി.എം വാട്ട്സൺ കാൻസർ രോഗനിർണയ ചികിത്സാ സംവിധാനം ലഭ്യമാക്കുന്ന സ്ഥാപനമാണ് കെ.പി.ജെ ഹെൽത്ത്കെയർ. സോഫ്റ്റ്വെയർ വഴിയാണ് കാൻസർ നിർണയം നടത്തുന്നത്. ഇരുസ്ഥാപനങ്ങളും തമ്മിലെ സഹകരണത്തിലൂടെ കാൻസർ നേരത്തേ കണ്ടെത്തി ചികിത്സ നടത്താനും തുടർ പരിചരണത്തിനും സാധ്യമാകുമെന്നതിനാൽ രോഗികൾക്ക് ഏറെ സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
