അബീർ ഗ്രൂപ്പിന് ഒമാനിൽ പ്രൗഢ തുടക്കം
text_fieldsമസ്കത്ത്: മിഡിലീസ്റ്റിലെ മുൻനിര ഹെൽത്ത്കെയർ ശൃംഖലയായ അബീർ മെഡിക്കൽ ഗ്രൂപ്പിെൻറ ഒമാനിലെ ആദ്യ ആശുപത്രി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൺ ഹോട്ടലിൽ ഒമാനിലെയും ജി.സി.സി രാഷ്ട്രങ്ങളിലെയും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് ഗ്രൂപ്പിെൻറ പ്രവർത്തനങ്ങൾക്ക് ഒൗദ്യോഗിക തുടക്കമായത്.
സ്റ്റേറ്റ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഡോ. അൽഖത്താബ് ബിൻ ഗാലിബ് അൽ ഹിനായി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യമന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത്കെയർ വിഭാഗം ഡയറക്ടർ ജനറൽ ഡോ.മാസെൻ ജവാദ് അൽ ഖാബൂരി, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ്, ഗ്രൂപ്പ് വൈസ് പ്രസിഡൻറുമാരായ ഡോ. ജംഷിദ് അഹമ്മദ്, വി.പി ജയൻ, ജാബിർ വലിയകത്ത്, ഡയറക്ടർ ഡോ. മാഹിറ ആലുങ്ങൽ, അബീർ മെഡിക്കൽ ഗ്രൂപ്പ് ഒമാൻ ഡയറക്ടർ ജംഷീർ ഹംസ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
1999ൽ സൗദി അറേബ്യയിൽ തുടക്കമിട്ട അബീർ ഗ്രൂപ്പ് ഖത്തർ, യു.എ.ഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തനം വിപുലീകരിച്ച ശേഷമാണ് ഒമാനിലേക്ക് എത്തുന്നത്.
ഒമാനിലെ ആദ്യ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ അധികൃതർ നൽകിയ പിന്തുണയിൽ സന്തോഷമുണ്ടെന്ന് അബീർ ഗ്രൂപ്പ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. ഗ്രൂപ്പിന് വലിയ തോതിലുള്ള വിപുലീകരണ പദ്ധതികളാണുള്ളത്. ഒമാനിലെ വിവിധയിടങ്ങളിലായി നാല് ആശുപത്രികൾ കൂടി ആരംഭിക്കും. ആറുമാസത്തിനുള്ളിൽ ഇവയുടെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയിൽ നിരവധി റഫറൽ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്.
റൂവി ഹൈസ്ട്രീറ്റിലാണ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി സ്ഥിതിചെയ്യുന്നത്. വിദഗ്ധരായ മെഡിക്കൽ പ്രഫഷനലുകളുടെ സേവനം എല്ലാ ഡിപ്പാർട്മെൻറുകളിലും ലഭ്യമാണ്.
24 മണിക്കൂർ എമർജൻസി, ട്രോമാകെയർ സേവനം, സെൻട്രൽ നഴ്സ് മോണിറ്ററിങ് സംവിധാനവുമായി ബന്ധിപ്പിച്ച രോഗികളുടെ മുറികൾ, നൂതന രോഗനിർണയ, സർജിക്കൽ സംവിധാനങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ട്. രോഗശാന്തി, രോഗിസുരക്ഷ, സൗഖ്യം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തിയാണ് തങ്ങളുടെ സേവന രീതികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഗ്രൂപ്പ് സ്ട്രാറ്റജിക് പ്ലാനിങ് വൈസ് പ്രസിഡൻറ് ഡോ. ജംഷിദ് അഹമ്മദ് പറഞ്ഞു. സി.ടി സ്കാൻ, ലബോറട്ടറി, ബ്ലഡ്ബാങ്ക് തുടങ്ങിയവ രോഗികൾക്ക് സമഗ്ര പരിചരണം ഉറപ്പാക്കുന്നു. 24 മണിക്കൂർ ഫാർമസിയും ഉണ്ട്. രണ്ടാംഘട്ട വിപുലീകരണത്തിൽ ഗ്യാസ്ട്രോ എൻററോളജി, യൂറോളജി ഡിപ്പാർട്മെൻറുകളടക്കം കൂടുതൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടുത്തും. വിപുലമായ പാർക്കിങ് രോഗികളുടെ സൗകര്യം ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
