അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്: സമസ്ത മസ്കത്ത് പ്രതിഷേധിച്ചു
text_fieldsമസ്കത്ത്: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്ത കേരള പൊലീസ് നടപടിയിൽ സമസ്ത മസ്കത്ത് ഓൺലൈൻ കൂട്ടായ്മ പ്രതിഷേധിച്ചു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സർക്കാറിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രഭാഷണം നടത്തിയതിലുള്ള അമർഷമാണ് കേസിന് പിന്നിൽ. മുമ്പ് എൻ.ആർ.സി വിഷയത്തിലും കേരള സർക്കാറിന്റെ ഭാഗത്ത്നിന്ന് ഇത്തരം മത നേതാക്കളെ തിരഞ്ഞു പിടിച്ച് കേസെടുക്കുന്ന സംഭവം ഉണ്ടായിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. മുജീബ് റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.
ഇമ്പിച്ചാലി മുസ്ലിയാർ, മജീദ് ഫൈസി സിനാവ്, റസാഖ് മുസന്ന, ആബിദ് മുസ്ലിയാർ സൂർ, ഷുക്കൂർ സഹം, ശിഹാബ് ബദ്രി സോഹാർ, മുഈനുദ്ദീൻ സുവൈഖ്, സുബൈർ ഫൈസി, സഈദ് ദാരിമി ബിദായ, ബാവ ദാരിമി, അബൂബക്കർ ഫൈസി, കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.

