മുഖൈനിയുടെ വിയോഗം ഫുട്ബാൾ പ്രേമികളെ കണ്ണീരിലാഴ്ത്തി
text_fieldsഅബ്ദുൽ സലാം അമർ അൽ മുഖൈനി
മസ്കത്ത്: ഒമാന്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരം അബ്ദുൽ സലാം അമർ അൽ മുഖൈനിയുടെ െപട്ടെന്നുള്ള വിയോഗം ഒമാനിലെ കായിക പ്രേമികളെ കണ്ണീരിലാഴ്ത്തി. ദിവസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ കപ്പിൽ ദോഫാർ ക്ലബിനെ കിരീടം അണിയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു 36 വയസുകാരനായ മുഖൈനി. 2010ൽ ദോഫറിലൂടെയാണ് ഇദേഹത്തിന്റെ ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ മുൻനിര ക്ലബ്ബുകൾക്കുവേണ്ടിയും പിന്നീട് ജഴ്സിയണിഞ്ഞു. കുവൈത്തിൽ ക്ലബിനുവേണ്ടി ലീഗ് കിരീടം നേടുകയും ചെയ്തു.
അൽ അരൂബ ക്ലബ്ബുമായുള്ള ഹിസ് മജസ്റ്റീസ് കപ്പ്, മൂന്ന് ഒമാൻ സൂപ്പർ കപ്പ് കിരീടങ്ങൾ എന്നിവ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഗൾഫ് കപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയിൽ ഒമാൻ ടീമിനുവേണ്ടി ബൂട്ടണിയുകയും ചെയ്തു. ഒമാനുവേണ്ടി 70 അന്താരാഷ്ട്ര മത്സരങ്ങളും മേഖലയിലുടനീളം 100ലധികം ക്ലബ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. അബ്ദുൽ സലാം അമർ അൽ മുഖൈനിയുടെ വിയോഗവുമായി ബന്ധപ്പെട്ട നിരവധിപേർ സാമൂഹികമാധ്യമങ്ങളിൽ അനുശോചനങ്ങളുമായി എത്തി. ഒമാൻ ഫുട്ബാൾ അസോസിയേഷനും അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ക്ഷമിക്കാനുള്ള കരുത്ത് സർവ്വശക്തൻ നൽകട്ടെയെന്ന് അനുശോചന സന്ദേശത്തിൽ ഒ.എഫ്.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

