Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉപേക്ഷിക്കുന്ന...

ഉപേക്ഷിക്കുന്ന വാഹനങ്ങൾ; നടപടിയുമായി മസ്കത്ത്​ മുനിസിപ്പാലിറ്റി

text_fields
bookmark_border
ഉപേക്ഷിക്കുന്ന വാഹനങ്ങൾ; നടപടിയുമായി മസ്കത്ത്​ മുനിസിപ്പാലിറ്റി
cancel

മ​സ്ക​ത്ത്​: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ന​ട​പ​ടി തു​ട​രു​ന്നു. ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ, പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്​​ത​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ അ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി ക​​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. വാ​ണി​ജ്യ, പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ കാ​റു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​സ്ക​ത്തി​ന്‍റെ ന​ഗ​ര​സൗ​ന്ദ​ര്യ​ത്തി​ന്​ കോ​ട്ടം ​ത​ട്ടു​ന്ന​താ​ണ്​ പൊ​തു​ച​ത്വ​ര​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും കാ​റു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ​ല​തും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​വ​യാ​ണ്.

ഇ​​ങ്ങ​നെ കാ​റു​ക​ൾ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ൾ, മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ക​യും അ​വ പ്രാ​ണി​ക​ളു​ടെ​യും എ​ലി​ക​ളു​ടെ​യും സ​ങ്കേ​ത​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. സാ​മൂ​ഹി​ക​വി​രു​ദ്ധ​രും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടു​ത​ൽ സ​മ​യം വെ​യി​ല​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നും വാ​ഹ​ന​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ​മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യോ സ്വ​ദേ​ശി​ക​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നോ ആ​ണ്​ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ അ​ധി​ക​വും നീ​ക്കു​ന്ന​ത്.

എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ത്തി​ൽ 14 ദി​വ​സ​ത്തേ​ക്ക്​ മു​ന്ന​റി​യി​പ്പ്​ സ്​​റ്റി​ക്ക​ർ പ​തി​ക്കും. ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ട​മ വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ടു​പോ​ക​ണം. ഇ​ല്ലെ​ങ്കി​ൽ 90 ദി​വ​സ​ത്തേ​ക്ക്​ ക​ണ്ടു​കെ​ട്ടു​ക​യും പി​ന്നീ​ട്​ പൊ​തു​ലേ​ല​ത്തി​ൽ വെ​ക്കു​ക​യും ചെ​യ്യും. ഉ​​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കാ​റു​ക​ളും ബ​സു​ക​ളും പി​ടി​ച്ചെ​ടു​ക്കു​മ്പോ​ൾ ഉ​ട​മ​ക​ളു​ടെ പേ​രി​ൽ 200 റി​യാ​ൽ പി​ഴ​യും ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abandoned vehiclesMuscat Municipality
News Summary - abandoned vehicles; Muscat Municipality with action
Next Story