ഉപേക്ഷിക്കപ്പെട്ട 689 കാറുകൾ നീക്കി
text_fieldsമസ്കത്ത്: മബേല വ്യവസായ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറുകൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുന്നു. ഇതുവരെ 689 വാഹനങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. സീബ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ തുടരുന്നത്. ഇനിയും 600ൽ പരം വാഹനങ്ങൾ നീക്കം ചെയ്യാനുണ്ടെന്നും നഗരസഭ ട്വിറ്ററിൽ അറിയിച്ചു. വഴിവക്കിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് വാഹനങ്ങൾ ഉപക്ഷേിക്കപ്പെട്ട നിലയിലുണ്ടായിരുന്നത്. ഇവയിൽ പലതും കാലപ്പഴക്കം മൂലം ഭാഗികമായും പൂർണമായും നശിച്ചതായിരുന്നു. മബേല വ്യവസായ മേഖലയിൽ റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ നഗരസഭ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കിൽ എന്ന സ്വദേശിയുടെ ട്വിറ്റർ സന്ദേശത്തിനെ തുടർന്നായിരുന്നു മസ്കത്ത് നഗരസഭയുടെ നടപടി. ചില വ്യക്തികൾ റോഡിലെ ഒഴിഞ്ഞ സ്ഥലങ്ങൾ വെയർഹൗസുകളാക്കുന്നത് കാേണണ്ടിവരുന്നത് സങ്കടകരമാണെന്നു സൂചിപ്പിക്കുന്ന ട്വീറ്റിന് മറുപടിയായി കാറുകൾ വിവിധ ക്രെയിനുകൾ ഉപയോഗിച്ച് നീക്കുന്ന ചിത്രങ്ങളാണ് നഗരസഭ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
