ആദം–തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കൽ 170 കി.മീറ്റർ ഇൗ വർഷം പൂർത്തീകരിക്കും
text_fieldsമസ്കത്ത്: ആദം-തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ നിർമാണ പുരോഗതി ഗതാഗത വാർത്ത വിനിമയ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഗതാഗത വാർത്ത വിനിമയ മന്ത്രാലയത്തിലെ വിദഗ്ധരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. 170 കി.മീറ്റർ ഇരട്ടപ്പാത ഇൗ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു.
ആദംമുതൽ ഹൈമവരെയുള്ള 320 കി.മീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുന്നത്. നിലവിലെ റോഡിന് സമാന്തരമായി ഒരു വശത്തേക്ക് രണ്ട് ലൈനുകൾ വീതമുള്ള റോഡ് നിർമിക്കുകയാണ് ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി തിരിച്ചുള്ള നിർമാണപ്രവൃത്തിയുടെ 70 ശതമാനം പൂർത്തിയായതായി ഗതാഗത-വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു. ആദം-ഇസ് ഇരട്ടപ്പാതയിൽനിന്ന് പുതിയ റോഡിെൻറ തുടക്കം. ഹൈമയിൽനിന്ന് തുംറൈത്തിലേക്കുള്ള ഭാഗം ഫണ്ടിെൻറ ലഭ്യതക്കനുസരിച്ച് പിന്നീടാകും നിർമാണം ആരംഭിക്കുക. അപകടസാധ്യതയേറിയതാണ് നിലവിലെ ആദം-തുംറൈത്ത് റോഡ്. രണ്ടുവരിമാത്രമുള്ള ഇൗ റോഡിൽ ഖരീഫ് സീസണിൽ അടക്കം നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇവിടത്തെ അപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ടാണ് ഇരട്ടപ്പാതയുടെ നിർമാണം ആരംഭിച്ചത്. ഇതോടൊപ്പം ദോഫാർ ഗവർണറേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ദുകം പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പുതിയ റോഡ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
