ഒമാനിൽ വെർട്ടിക്കൽ കൃഷി പദ്ധതി വരുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ വെർട്ടിക്കൽ കൃഷി ഫാം മസ്കത്ത് ഗവർണറേറ്റിലെ അൽഖൂദിൽ വരുന്നു. ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്കു കീഴിലുള്ള ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനിയാണ് ഈ ആധുനിക കൃഷിപദ്ധതി നടപ്പാക്കുന്നത്.
കൃഷി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ആവശ്യത്തിന് സ്ഥലം ഇല്ലാത്തവർക്ക് ആശ്വാസം പകരുന്നതാണ് വെർട്ടിക്കൽ ഫാമിങ് അഥവാ ലംബകൃഷി എന്ന സാങ്കേതികവിദ്യ. സ്ഥലപരിമിതി മറികടക്കാന് വിളകൾ പലതട്ടിലായി കൃഷിചെയ്യുന്നതാണ് ഈ രീതി. മണ്ണോ മറ്റു പരമ്പരാഗത കാർഷികരീതികളോ അവലംബിക്കാതെ കെട്ടിടങ്ങൾ, ഷിപ്പിങ് കണ്ടെയ്നറുകൾ, വെയർഹൗസുകൾ തുടങ്ങിയവയിൽ ഈ രീതിയിൽ പഴങ്ങളും പച്ചക്കറികളും മറ്റു വിളകളും കൃഷി ചെയ്യാം.
കാർഷിക മേഖലയിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പുതിയ കൃഷിരീതി. മണ്ണ് ഉപയോഗിക്കാതെ ഹൈഡ്രോപോണിക്സ്, അക്വാപോണിക്, എയറോപോണിക് തുടങ്ങിയ ആധുനിക രീതികളാണ് വെർട്ടിക്കൽ കൃഷിഫാമുകളിൽ ഉപയോഗിക്കുന്നത്. കെട്ടിടത്തിനുള്ളിലോ വെയർഹൗസിനുള്ളിലോ കൃഷി നടത്തുേമ്പാൾ അതിെൻറ അന്തരീക്ഷ ഉൗഷ്മാവ്, പ്രകാശം, ഇൗർപ്പം തുടങ്ങിയവ കൃത്രിമമായി സജ്ജീകരിക്കേണ്ടിവരും.
ഇത്തരം കാർഷിക പരിസ്ഥിതി സജ്ജമാക്കാൻ ചെലവുകുറഞ്ഞ രീതികളും നിലവിലുണ്ട്. മെറ്റൽ റിഫ്ലക്ടറും കൃത്രിമ വെളിച്ചവും മറ്റും നൽകി ആവശ്യമായ സൂര്യപ്രകാശം എത്തിക്കാനാവും. ചെറിയ സ്ഥലത്ത് വലിയതോതിൽ കൃഷി നടത്താൻ കഴിയുമെന്നതാണ് ഇൗ രീതിയുടെ പ്രധാന മെച്ചം. അതോടൊപ്പം വർഷത്തിൽ എല്ലാ കാലത്തും എല്ലാ ഇനം കൃഷികളും ചെയ്യാനും കഴിയും. കുറഞ്ഞ വെള്ളം മാത്രം മതിയെന്നതിെനാപ്പം പ്രകൃതിദുരന്തവും പ്രതികൂല കാലാവസ്ഥയും തടസ്സമാകില്ല എന്നതും വെർട്ടിക്കൽ കാർഷികരീതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഒാർഗാനിക് കൃഷിരീതി ഇതിലൂടെ വർധിപ്പിക്കാനും കഴിയും.
നിലവിൽ അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിൽ ഇൗ കാർഷികരീതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ജപ്പാനിൽ 200ലധികം ഇത്തരം കൃഷി ഫാമുകളാണുള്ളത്.
എന്നാൽ, നിലവിൽ ജപ്പാനിൽേപാലും 60 ശതമാനം വെർട്ടിക്കൽ കൃഷികളും ലാഭത്തിലല്ല. നിലവിൽ വെർട്ടിക്കൽ കാർഷിക ഇനങ്ങൾക്ക് ചെറിയ മാർക്കറ്റാണുള്ളത്.
എന്നാൽ, ഇവയുടെ മാർക്കറ്റ് ലോകത്ത് വളരെ വേഗം വളരാനും 2022 ഒാടെ 5.8 ബില്യൺ ഡോളറായി ഉയരാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

