Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ ആയിരം കണ്ടൽ...

ദോഫാറിൽ ആയിരം കണ്ടൽ ചെടികൾ നട്ടു

text_fields
bookmark_border
ദോഫാറിൽ ആയിരം കണ്ടൽ ചെടികൾ നട്ടു
cancel
camera_alt

ദോ​ഫാ​റി​ൽ ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ടു​ന്നു 

മ​സ്​​ക​ത്ത്​: പ​രി​സ്​​ഥി​തി അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​യി​രം ക​ണ്ട​ൽ​ചെ​ടി​ക​ൾ ന​ട്ടു. ഷാ​ലീം-​ഹ​ലാ​നി​യാ​ത്ത്​ ദ്വീ​പി​ൽ അ​ൽ ഷു​വൈ​മി​യ മേ​ഖ​ല​യി​ലെ ഖോ​ർ ഫ​ഗാ​ര​യി​ലാ​ണ്​ ക​ണ്ട​ൽ​ചെ​ടി​ക​ൾ ന​ട്ട​ത്. രാ​ജ്യ​ത്തി‍െൻറ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു ദ​ശ​ല​ക്ഷം ക​ണ്ട​ൽ​ചെ​ടി​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. 2001ലാ​ണ്​ ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്.

20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. പ​രി​സ്​​ഥി​തി​യു​ടെ സ​ന്തു​ലി​താ​വ​സ്​​ഥ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ക​ണ്ട​ൽ ചെ​ടി​ക​ൾ​ക്ക്​ സു​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​മാ​ണ്​ ഉ​ള്ള​തെ​ന്ന്​ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ബീ​ച്ചു​ക​ളെ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​ന്​ ഒ​പ്പം വാ​ണി​ജ്യ​മൂ​ല്യ​മു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച​ക്കും ഇ​ത്​ വ​ഴി​യൊ​രു​ക്കും. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ​ച്ച​പ്പ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ​ത്ത്​ ദ​ശ​ല​ക്ഷം ചെ​ടി​ക​ൾ ന​ടു​ന്ന​ത​ട​ക്കം പ​ദ്ധ​തി​ക​ളും പ​രി​സ്​​ഥി​തി വ​കു​പ്പി‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangroves
News Summary - A thousand mangroves were planted in Dhofar
Next Story