Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.ഐ.സി.സി...

ഒ.ഐ.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
ഒ.ഐ.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
cancel
camera_alt

ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് മത്ര റീജനല്‍ കമ്മിറ്റി നൽകിയ സ്വീകരണം 

Listen to this Article

മസ്‌കത്ത്: ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് പിച്ചകശ്ശേരിക്കും സഹ ഭാരവാഹികള്‍ക്കും മത്ര റീജനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ഒമാനില്‍ ഒ.ഐ.സി.സിയുടെ എക്കാലത്തെയും മികച്ച കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വരും നാളുകള്‍ സാക്ഷ്യം വഹിക്കുമെന്ന് പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ്. പുരുഷോത്തമന്‍ നായര്‍, സലീം മുതുവമ്മേല്‍, ജനറല്‍ സെക്രട്ടറിമാരായ ബിന്ദു പാലക്കല്‍, അഡ്വ. എം. കെ. പ്രസാദ്, ട്രഷറര്‍ ജിനു ജോണ്‍ നെയ്യാറ്റിന്‍കര തുടങ്ങിയ നാഷനല്‍ കമ്മിറ്റി നേതാക്കള്‍ പങ്കെടുത്തു.

മാറിയ സാഹചര്യത്തില്‍ ഇന്ത്യയുടെ മതേതരത്വ, ജനാധിപത്യ നിലനില്‍പ്പിന് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നിര്‍ണായക സ്ഥാനമാണ് വഹിക്കാനുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച സീനിയര്‍ നേതാവ് എന്‍.ഒ. ഉമ്മന്‍ പറഞ്ഞു. മത്ര റീജനല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഇടക്കുന്നം, റീജനല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ കരീം, ജോസഫ് വലിയവീട്ടില്‍, മറിയാമ്മ തോമസ്, ജോര്‍ജ് വർഗീസ്, ബര്‍ക റീജനല്‍ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന, രഘുനാഥ് ചെന്നിത്തല, ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

മത്ര റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സജി ഇടുക്കി സ്വാഗതവും സെക്രട്ടറി നൗഷാദ് കാക്കടവ് നന്ദിയും പറഞ്ഞു. റീജനല്‍ കമ്മിറ്റി ഭാരവാഹികളായ ആന്റണി കണ്ണൂര്‍, ചന്ദ്രന്‍ തലശ്ശേരി, നസീര്‍ ഖാന്‍ പത്തനംതിട്ട, വിമല്‍ കുമാര്‍ പരവൂര്‍, അഷ്റഫ് പുനലൂര്‍, ഗോപി തൃശൂര്‍, തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. സിയാദ് കായംകുളം, പ്രഭുരാജ്, അനില്‍ ഫിലിപ്പ്, ജോസ് പ്രകാശ്, ടിജോ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICComan newsoman
News Summary - A reception was given to OICC office bearers
Next Story