നിസ്വ മാർക്കറ്റിൽ പുതിയ പാർക്കിങ് കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കും
text_fieldsനിസ്വ സെൻട്രൽ മാർക്കറ്റിൽ പുതിയ പാർക്കിങ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗം
മസ്കത്ത്: നിസ്വ സെൻട്രൽ മാർക്കറ്റിൽ പുതിയ പാർക്കിങ് കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടം പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ച ആലോചനകൾക്കായി ദാഖിലിയ നഗരസഭ ഡയറക്ടർ ജനറലുടെ ഓഫിസിൽ യോഗംചേർന്നു. പാർക്കിങ് കേന്ദ്രത്തിെൻറ പ്രവർത്തനക്കരാർ ലഭിച്ച കമ്പനിയധികൃതരും യോഗത്തിൽ പങ്കെടുത്തു. മേഖലയിലെ പ്രധാനപ്പെട്ട മാർക്കറ്റാണ് ഇത്. പുതിയ പാർക്കിങ് കേന്ദ്രം ആരംഭിക്കുന്നത് തിരക്കേറിയ സമയങ്ങളിൽ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

