സുഹാറിൽ പുതിയ മാർക്കറ്റ് തുറന്നു
text_fieldsസുഹാറിലെ പുതിയ മാർക്കറ്റ്
മസ്കത്: വടക്കൻ ബാത്തിന സുഹാർ വിലായത്തിലെ പുതിയ മാർക്കറ്റ് ഗവർണർ ശൈഖ് സെയ്ഫ് ബിൻ ഹമിയാർ അൽ മാലിക് അൽ ഷെഹി ഉദ്ഘാടനം ചെയ്തു. സുഹാർ കോട്ട, അറബ് ചരിത്ര കെട്ടിടങ്ങൾ തുടങ്ങിയവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാർക്കറ്റ് നിർമിച്ചത്. കടൽ തീരവും കാഴ്ചയുമെല്ലാം പുതിയ മാർക്കറ്റിന്റെ പ്രത്യേകതയാണ്. 4,575 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച മാർക്കറ്റിന് രണ്ട് നിലകളാണുള്ളത്. താഴത്തെ നിലയിൽ 26 കടകളും ഒരു റസ്റ്റാറന്റുമുണ്ട്. വാടകയിൽനിന്നുള്ള ഇളവുകളടക്കം മികച്ച സൗകര്യങ്ങളാണ് വ്യാപാരികൾക്കും കച്ചവടക്കാർക്കും ഒരുക്കിയത്.പരിപാടികളും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിച്ച് മാർക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി സുഹാർ മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഗവർണർ ഗവർണർ ശൈഖ് സെയ്ഫ് ബിൻ ഹമിയാർ അൽ മാലിക് അൽ ഷെഹി പറഞ്ഞു. മാർക്കറ്റിലെ തൊഴിലാളികളെല്ലാം സ്വദേശികളാണ്. ഇവർ തന്നെയാകും പുതിയ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

