ഡെൽറ്റ ഫാർമസിയുടെ പുതിയ ശാഖ നോർത്ത് അൽ ഹെയിലിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ഫാർമസി ശൃംഖലയായ ഡെൽറ്റ ഫാർമസിയുടെ പത്താമത്തെ റീട്ടെയിൽ ശാഖ നോർത്ത് അൽ ഹെയിലിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് സമീപം പ്രവർത്തനം തുടങ്ങി. ബോർഡ് ഡയറക്ടർ ഗാലിബ് മുഹമ്മദ് അൽ മാവാലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബോർഡ് ഡയറക്ടർമാരായ എൻ.കെ. ജംഷീദ്, എം.കെ. മുഹമ്മദ് മുൻസീർ എന്നിവർ സംബന്ധിച്ചു.
മികച്ച പരിചരണത്തിലും സേവനത്തിലും ഊന്നിയാണ് ഡെൽറ്റ ഫാർമസി പ്രവർത്തിക്കുന്നതെന്നും ഇതിനായി ഞങ്ങളുടെ ഫാർമസിസ്റ്റുകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് ഗാലിബ് മുഹമ്മദ് അൽ മാവാലി പറഞ്ഞു. ഭാവിയിൽ ഡെൽറ്റ ഫാർമസി ഒമാനിലെ വിവിധ ഭാഗങ്ങളിലേക്ക് ഗുണനിലവാരമുള്ള സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒമാന്‍റെ 52ാമത് ദേശീയ ദിനത്തിൽ പത്താമത് റീട്ടെയിൽ ബ്രാഞ്ച് തുറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ്, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ, ഡെൽറ്റ ഫാർമസി ടീം, ഒമാനിലെ ഫാർമ കമ്മ്യൂണിറ്റി, ജനങ്ങൾ എന്നിവരോട് നന്ദി അറിയിക്കുകയാണെന്നും അവർ പറഞ്ഞു.
നിലവിൽ വാദി കബീർ, മബേല, അൽ ഖൂദ്, ബർക, അൽ ഹെയിൽ എന്നിവിടങ്ങളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിലും സഫ മാൾ മബേല, സവാദി, സലാല തുടങ്ങിയ സ്ഥലങ്ങിലുമാണ് ഡെൽറ്റ ഫാർമസിക്ക് ശാഖകളുള്ളത്.
അടിയന്തര പരിചരണ മരുന്നുകൾ, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയയുടെ ഒമാനിലെ വിതരണക്കാരാണ് ഡെൽറ്റ ഫാർമസി. റീട്ടെയിൽ ഫാർമസി ശൃംഖലയിലും മൊത്ത വിൽപ്പന വിതരണത്തിലും സജീവമാണന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

