Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാഡ്​മിന്‍റൺ കളിക്കിടെ...

ബാഡ്​മിന്‍റൺ കളിക്കിടെ കുഴഞ്ഞുവീണ്​ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
ബാഡ്​മിന്‍റൺ കളിക്കിടെ കുഴഞ്ഞുവീണ്​ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്കത്ത്​: ബാഡ്​മിന്‍റൺ കളിക്കിടെ കുഴഞ്ഞുവീണ്​ തിരുവനന്തപുരം ​സ്വദേശി ​ ഒമാനിൽ മരിച്ചു. ശ്രീകാര്യത്തെ ബാപ്പുജി നഗറിലെ പ്രഷോബ്​ മോഹനൻ (40) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച രാത്രി എട്ട്​ മണിയോടെയായിരുന്നു സംഭവം.

ഗാലയിലെ അൽനഹ്​ദ ടവറിന്​ സമീപമുള്ള ബാഡ്​മിന്‍റൺ കോർട്ടിൽ കളിച്ച്​ കൊണ്ടിരിക്കെ കുഴഞ്ഞ്​ വീ​ഴുകയായിരുന്നു. ഉടൻത​ന്നെ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

2008മുതൽ ഒമാനിലുള്ള പ്രഷോബ് സിവിൽ എൻജിനിയറായി ​ജോലി ചെയ്തുവരികയായിരുന്നു. കുടുംബവുമൊത്ത്​ ഗാലയിലായിരുന്നു താമസം​. ഭാര്യ: ലീന. മക്കൾ: ഇഷാനി പ്രഷോബ്​, തൻമയി പ്രഷോബ്​. മികച്ച ക്രിക്കറ്റ്​ കളിക്കാരാനായിരുന്ന പ്രഷോബ്,​ ഒമാൻ ​ക്രിക്കറ്റ്​ സി ഡിവിഷനിൽ അൽവാദ്​ ട്രേഡിങ്​ ടീമിലെ അംഗമായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman death
News Summary - A native of Thiruvananthapuram died in Oman after collapsing while playing badminton
Next Story