Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹ്യദയാഘാതം: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: മലപ്പുറം സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. മഞ്ചേരി വെളിമുക്ക് പടിക്കലിലെ പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസ് (62) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു. സാദ ഷാബിയത്തിൽ പത്ത് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷഹനോത്തിലാണ് താമസം . ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകൾ: ആദില. മരുമകൻ:സുബൈർ. നടപടികൾ പൂർത്തിക്കി മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.
Next Story

