യു.എ.ഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsഅബ്ദുൽ സലാം
മസ്കത്ത്: യു.എ.ഇയിൽനിന്നും നാട്ടിലേക്കുള്ള യാത്രാമധ്യെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു. കോട്ടക്കൽ പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീന്റെ മകൻ കുന്നക്കാട് അബ്ദുൽ സലാം (53) ആണ് മരിച്ചത്.
അബ്ദുൽ സലാം ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരുകയായിരുന്നു. മാതാവ്: ആച്ചുമ്മ, ഭാര്യ: ഖൈറുനീസ, മക്കൾ: ഇർഷാദ് (സൗദി), ഇഷാന, സഹോദരങ്ങൾ: ബാവ, ജാഫർ. മസ്കത്തിലെ കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

