അനുസ്മരണ സംഗമം നടത്തി
text_fieldsഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമന്തളി മുഹമ്മദ് കോയത്തങ്ങൾ ആണ്ടനുസ്മരണം
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമയുടെ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന രാമന്തളി മുഹമ്മദ് കോയത്തങ്ങൾ ആണ്ടനുസ്മരണം അസൈബയിൽ നടത്തി.
അശ്റഫ് ഫലാഹി കല്ലാച്ചി ഉദ്ഘാടനം ചെയ്തു. എൻ.കെ.അബൂബക്കർ ഫലാഹി അക്ഷത നിർവഹിച്ചു. അബ്ദുല്ല വഹബി വല്ലപ്പുഴ, ഉവൈസ് വഹബി ചിറ്റാരിപ്പറമ്പ്, ഉസ്മാൻ സഖാഫി, അഷറഫ് നിടുന്തോൽ, സുഹൈൽ കാളികാവ്, ഇസ്മയിൽ കോമത്ത്, റാഷിദ്, മുസ്തഫ വി.ടി.കെ, നുസൂർ ചപ്പാരപ്പടവ് എന്നിവർ പങ്കെടുത്തു. യൂനുസ് വഹബി വല കെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

