Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2026 6:16 PM IST Updated On
date_range 13 May 2026 6:16 PM ISTഇസ്കിയിൽ ഫലജ് അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ പരമ്പരാഗത ജലസേചന കനാലായ ഫലജിന്റെ അറ്റകുറ്റപ്പണിക്കിടെ ഉള്ളിൽ കുടുങ്ങിപ്പോയ ആളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കനാലിനുള്ളിൽ കുടുങ്ങിയയാൾക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

