റുസ്താഖ് മലയിൽനിന്ന് വീണു പരിക്കേറ്റയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി
text_fieldsമസ്കത്ത്: റുസ്താഖ് ഗവർണറേറ്റിലെ മലമ്പ്രദേശത്ത് വീണുപരിക്കേറ്റ പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിങ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.മലയിൽനിന്ന് വീണതിനെ തുടർന്ന് ഇയാൾക്ക് കാലിലും തലക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്റർ വഴി റുസ്താഖ് റഫറൻസ് ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ ചികിത്സ നൽകി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.റുസ്താഖ് ഗവർണറേറ്റിലെ മലമ്പ്രദേശത്ത് വീണുപരിക്കേറ്റ പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിങ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

