Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2026 9:18 PM IST Updated On
date_range 18 Aug 2026 9:18 PM ISTശർഖിയയിൽ മലകയറ്റത്തിനിടെ പരിക്കേറ്റ സ്വദേശിയെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ പർവതമേഖലയിൽ മലകയറ്റത്തിനിടെ പരിക്കേറ്റ് കുടുങ്ങിയ സ്വദേശിയെ റോയൽ ഒമാൻ പോലീസ് എയർ വിംഗ് രക്ഷപ്പെടുത്തി. ട്രക്കിങ്ങിനിടെ കുടുങ്ങിക്കിടന്ന ഇയാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരികയായിരുന്നു.
അപകടവിവരമറിഞ്ഞ് അതിവേഗം കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ ഇയാളെ മലമുകളിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി താഴെയിറക്കി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിൽസക്കായി മസ്കത്തിലെ കൗല ഹോസ്പിറ്റലിലേക്ക് മാറ്റിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

