Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാർസൈത്തിലെ...

ദാർസൈത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം

text_fields
bookmark_border
ദാർസൈത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം
cancel
camera_alt

ദാ​ർ​സൈ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം കെ​ടു​ത്താ​നു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​ത്ര വി​ലാ​യ​ത്തി​ലെ ദാ​ർ​സൈ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് നാ​ലു​പേ​രെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി.

ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും സി.​ഡി.​എ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ സ​മീ​പ​ത്തെ ക​ട​ക​ൾ അ​ട​ക്കു​ക​യും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ൽ ക​റു​ത്ത പു​ക ഉ​യ​ർ​ന്ന​ത് സ​മീ​പ​വാ​സി​ക​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്ത് കൂ​ട്ടം​കൂ​ടി​നി​ന്ന​വ​രെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഇ​വി​ടെ​നി​ന്നും മാ​റ്റി.

നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പു​ക ഉ​യ​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സ്ക​ത്ത്​ യൂ​നി​റ്റ് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്.

ക്രെ​യി​ൻ അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A huge fire broke out in a business complex in Darsait
Next Story