Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോക്കർ കാർണിവലിന്...

സോക്കർ കാർണിവലിന് ആവേശക്കൊടിയിറക്കം

text_fields
bookmark_border
സോക്കർ കാർണിവലിന് ആവേശക്കൊടിയിറക്കം
cancel

മസ്കത്ത്: ഒമാൻ സുൽത്താ​നേറ്റിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റായ സോക്കർ കാർണിവലി​ന്റെ മൂന്നാം സീസണിന് ആവേശോജ്വല സമാപനം. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ബൗഷർ ക്ലബ്ബ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ടുർണമെന്റിൽ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലിൽ ഹോട്ട്പാക്ക് നേതാജി എഫ്.സി കിരീടം ചൂടി.

ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ബൗഷർ ക്ലബ്ബ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സോക്കർ കാർണിവലി​ന്റെ മൂന്നാം സീസണിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

അത്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തിൽ ബെസ്റ്റ് മെഡികെയർ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സിയെ ടോസിലൂടെ പരാജയപ്പെടുത്തിയാണ് ഹോട്ട്പാക്ക് നേതാജി എഫ്.സിയുടെ കിരീടധാരണം. നിശ്ചിത സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് വിജയികളെ ടോസിലൂടെ നിർണയിച്ചത്. എച്ച്.എഫ്.സി സെക്കൻഡ് റണ്ണറപ്പായി.

ചാമ്പ്യന്മാരായ ഹോട്ട് പാക്ക് നേതാജി എഫ്.സി

സെമി ഫൈനലിലും ഹോട്ട്പാക്ക് നേതാജി എഫ്.സിയെ ടോസ് തുണച്ചിരുന്നു. യുനൈറ്റഡ് കേരള എഫ്.സിയുമായുള്ള സെമിയിൽ നിശ്ചിത സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമും തുല്യത പാലിക്കുകയായിരുന്നു. രണ്ടാം സെമിയിൽ എച്ച്.എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തായിരുന്നു ബെസ്റ്റ് മെഡികെയർ മസ്കത്ത് ഹാമ്മേഴ്സിന്റെ ഫൈനൽ പ്രവേശം.

റണ്ണേഴ്സ് അപ്പായ ബെസ്റ്റ് മെഡികെയർ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി

വെള്ളിയാഴ്ച വൈകീട്ട് നടന്ന ക്വാർട്ടറിൽ യുനൈറ്റഡ് കേരള എഫ്.സി യുനൈറ്റഡ് യുനൈറ്റഡ് കാർഗോ എഫ്.സിയെയും ബെസ്റ്റ് മെഡികെയർ മസ്കത്ത് ഹാമ്മേഴ്സ് ലയൺസ് മസ്കത്തി​നെയും ഹോട്ട് പാക്ക് നേതാജി എഫ്.സി സൈനോ എഫ്.സി സീബിനെയും എച്ച്.എഫ്.സി ടോപ്ടെൻ ബർക്കയെയും മറികടന്നാണ് സെമിയിലിടം നേടിയത്.

സെക്കൻഡ് റണ്ണറപ്പായ എച്ച്.എഫ്.സി

ചാമ്പ്യന്മാരായി ഹോട്ട് പാക്ക് നേതാജി എഫ്.സി16 ടീമുകൾ ഏറ്റുമുട്ടിയ പ്രാഥമിക റൗണ്ട് മൽസരങ്ങൾ വ്യാഴാഴ്ചപൂർത്തിയായിരുന്നു. ജേതാക്കൾക്കുള്ള ട്രോഫി നടൻ ലുക്മാൻ അവറാനും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി മുൻ ഫുട്ബാൾ താരം സുശാന്ത് മാത്യുവും സെക്കൻഡ് റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി നടി ഡയാന ഹമീദും കൈമാറി.

സോക്കർ കാർണിവൽ മൂന്നാം സീസണിലെ മികച്ച താരങ്ങൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഹോട്ട്പാക്ക് നേതാജി എഫ്.സിയുടെ ആസിഫ് സഹീർ പ്ലയർ ഓഫ് ദ ടൂർണമെന്റായി. ബെസ്റ്റ് ഗോൾകീപ്പർ- മുർഷിദ് (മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി) , ബെസ്റ്റ് ഡിഫന്റർ- അഖിലേഷ് (മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി), ടോപ് സ്കോറർ- ഷമ്മാസ് (മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി), എമർജിങ് പ്ലയർ- നിഹാൽ (നേതാജി ഹേട്ട്പാക്ക് എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു.

സോക്കർ കാർണിവൽ മൂന്നാം സീസണിന്റെ ആദ്യ ദിനത്തിലെ മൽസരങ്ങൾക്ക് ലഘുവായ ചടങ്ങോടെ വ്യാഴാഴ്ച രാത്രിയാണ് തുടക്കമായത്. നോക്കൗട്ട് റൗണ്ട് നടന്ന വെള്ളിയാഴ്ച കാർണിവൽ മൈതാനത്തേക്ക് പ്രവാസികൾ ഒഴുകിയെത്തി. ഭക്ഷണ സ്റ്റാളുകളും വിവിധ കമ്പനികളുടെയും ഉൽപന്നങ്ങളുടെ സ്റ്റാളുകളും മൈലാഞ്ചി, മുഖത്തെഴുത്ത് തുടങ്ങി വിവിധ സംരംഭകരുടെയും സ്റ്റാളുകളും മറ്റും കാണികൾക്കായി ഒരുക്കിയിരുന്നു. ജാഫർ ഷാ നയിച്ച മുട്ടിപ്പാട്ടും അൽ ഖലീൽ അൽ റവാഹിയുടെ ഫ്രീസ്റ്റൈൽ പ്രകടനവും അരങ്ങേറി. കാണികൾക്കായി വിവിധ മൽസരങ്ങൾ അരങ്ങേറി. ഗംഭീര സമ്മാനങ്ങളും വിജയികൾക്ക് കൈമാറി. മൽസരങ്ങൾക്ക് നടി ഡയാന ഹമീദ് നേതൃത്വം നൽകി.

ഉദ്ഘാടന ചടങ്ങിൽ നടൻ ലുക്മാൻ അവറാൻ, മുൻ ഫുട്ബാൾ താരം സുശാന്ത് മാത്യു, നടി ഡയാന ഹമീദ്, കമന്റേറ്റർ റാഷിദ് കോട്ടക്കൽ, ഒമാനി അക്കാദമീഷ്യനും ലക്ചററുമായ അഹ്മദ് അബ്ദുൽ റസൂൽ അൽ സദ്ജാലി എന്നിവർ വിശിഷ്ടാതിഥികളായി. ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ്, നെസ്റ്റോ ഹൈപർ മാർക്കറ്റ് ഒമാൻ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ മൊബിൻ കെ. ഷാജി, ബദർ അൽ സമ ​ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എക്സി. ഡയറകട്ർ മൊയ്തീൻ ബിലാൽ, അവിസെൻ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ നിസാർ എടത്തുംചാലിൽ, ഈസി സ്റ്റോർ ഒമാൻ ബ്രാഞ്ച് മാനേജർ നിഷാദ്, സായ് ഡിറ്റർജന്റ് സി.ഇ.ഒ ഷഫീഖ് അഹമ്മദ്, ഫുഡ്‍ലാൻഡ്സ് റസ്റ്ററന്റ് ഒമാൻ ബിസിനസ് ഡെവലപ്മെന്റ് മാനേജർ വിപിൻ വിശ്വകർമ, ഗൾഫ് മാധ്യമം- മീഡിയവൺ ഒമാൻ എക്സി. കമ്മിറ്റി ചെയർമാൻ ഫസൽ കതിരൂർ, സോക്കർ കാർണിവൽ കൺവീനർ അൻജബ് അമീർ എന്നിവരും പ​ങ്കെടുത്തു.

മോഡേൺ എക്സ്ചേഞ്ച് ഒമാൻ ബി.ഡി.എം സാജിദ് ബജുഹ, സാർക്കോ ഹെഡ് ഓഫ് മാർക്കറ്റിങ് ആൻഡ് റീട്ടെയിൽ സഞ്ജയ് കൃഷ്ണൻ, ഗോൾഡൻ തുലിപ് ഹെഡിങ്ടൺ ജനറൽ മാനേജർ അനു ഈപ്പൻ അബ്രഹാം, ജീപാസ് ആൻഡ് റോയൽ ഫോർഡ് കൺട്രി സെയിൽസ് മാനേജർ സജീർ കെ.ടി.കെ, ട്രാവൽ ഡയറീസ് മാനേജിങ് ഡയറക്ടർ ശ്രീതു നായർ, അൽ ഹാജിസ് പെർഫ്യൂംസ് ഒമാൻ- ബഹ്റൈൻ റീജ്യനൽ ഡയറക്ടർ സാഹിൽ തസ്നീം മൊയ്തു, കെ.എം.എഫ്.എ പ്രതിനിധി സുജേഷ് ചേലോറ, മബ്റൂഖ് അൽ ഹദീദി (ഇന്റലിജന്റ് ഇവൻറ്സ്), പ്രോസോൺ സ്​പോർട്സ് അക്കാദമി മാനേജിങ് ഡയറക്ടർ ജസീൽ എന്നിവർക്ക് സോക്കർ കാർണിവലിന്റെ ഉപഹാരം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newssoccer carnivalSevens Football TournamentConclusion
News Summary - A grand and spirited conclusion to the Soccer Carnival
Next Story