സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
text_fieldsസൗഹൃദ സംഗമത്തിൽ പ്രമുഖ വ്യവസായിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് അംഗവുമായ ലത്തീഫ് ഉപ്പള സംസാരിക്കുന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ വ്യവസായിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് അംഗവും ഫോറെയിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി അധ്യക്ഷനുമായ ലത്തീഫ് ഉപ്പളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും ശ്രദ്ധേയമായി.
ഒമാനിലെ വിവിധ മത - രാഷ്ട്രീയ -സംഘടനാ പ്രതിനിധികളും വാണിജ്യ രംഗത്തെ പ്രമുഖരും മറ്റു പൗര പ്രമുഖരും സംബന്ധിച്ചു. കാരുണ്യം, സ്നേഹം, സൗഹാർദം തുടങ്ങിയ വിഷയങ്ങളിലുള്ള ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ഇടയിലുള്ള പ്രതൃകമായ യോജിപ്പ് വിളിച്ചറിയിക്കുന്നതായിരുന്നു സംഗമം. നിസാർ സഖാഫി വയനാടിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ റഫീഖ് എർമാളം ആമുഖ ഭാഷണം നടത്തി.
ലത്തീഫ് ഉപ്പള നേതൃത്വം നൽകി. അഷ്‌റഫ് ഹാജി ഷാഹി തുടക്കം കുറിച്ച സൗഹൃദ സന്ദേശത്തിൽ വിവിധ മത സംഘടനകളെ പ്രതിനിധാനം ചെയ്ത് ഫാ. ബിജോയ് ഡാനിയൽ, നിസാർ സഖാഫി വയനാട്, മുഹമ്മദലി ഫൈസി, മമ്മുട്ടി മക്ക, ഡോ. അബ്ദുൽ ഹക്കീം, ഷബീർ ലുലു, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ സുഹൈൽ ഖാൻ, റഹീം വറ്റല്ലൂർ, ഹാഷിം അംഗടി മുഗർ, ഫസൽ കതിരൂർ, സുനിൽ കൈരളി, മണികണ്ഠൻ കോതോട്, അജയൻ, സിദ്ധീഖ് ഹസൻ, താജുദ്ദീൻ മാവേലിക്കര, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. മൊയ്‌ദീൻ ബിലാൽ, ഇസ്മായിൽ ഫവാസ്, ആൽവിൻ, ലിനു, ഷമീർ പി.ടി.കെ, നവാസ് ചെങ്കള, നൗഷാദ് കാക്കേരി, നജീബ് മലബാർ ഗോൾഡ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

