ഇബ്ര വിലായത്തിൽ ഫാമിൽ തീപിടിത്തം
text_fieldsഫാമിലെ തീപിടിത്തം അണക്കാനെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം
മസ്കത്ത്: ഇബ്ര വിലായത്തിലെ അൽ ഹസം പ്രദേശത്ത് ഫാമിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വടക്കൻ ശർഖിയ ഗവർണറേറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സംഭവസ്ഥലത്തെത്തി അതിവേഗം തീയണച്ചു. ഫാമുകളിൽ തീപിടിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കാർഷിക മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്നും തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പുല്ല് കൂടുതൽ വളരുന്നത് ഒഴിവാക്കുക, യന്ത്രസാമഗ്രികൾ ശരിയായ രീതിയിൽ പരിപാലിക്കുക, അപകട സാഹചര്യങ്ങളിൽ മൃഗങ്ങളെ മാറ്റുന്നതിന് സുരക്ഷിത സ്ഥാനം കണ്ടുവെക്കുക, അഗ്നിശമന ഉപകരണങ്ങൾ പരിശോധിക്കുകയും ശരിയായി സൂക്ഷിക്കുകയും ചെയ്യുക, ഫയർഫോഴ്സ് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം ഫാമുകളിൽ ഉറപ്പാക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫാമിലേക്കുള്ള വഴിയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

