എ ഡിവിഷൻ ഒമാൻ ക്രിക്കറ്റ് ലീഗ് ടി30: പൈ ഇലവൻ ജേതാക്കൾ
text_fieldsഎ ഡിവിഷൻ ഒമാൻ ക്രിക്കറ്റ് ലീഗ് ടി30യിൽ ജേതാക്കളായ പൈ ഇലവൻ ടീം
മസ്കത്ത് : 2024-25 എ ഡിവിഷൻ ഒമാൻ ക്രിക്കറ്റ് ലീഗിൽ ടി30,ട്വന്റി20 ഫോർമാറ്റുകളിൽ ചാമ്പ്യന്മാരായി ഉയർന്ന് ചരിത്രം സൃഷ്ടിച്ച് പൈ ഇലവൻ ടീം ടൻ10 ഫോർമാറ്റിൽ ശ്രദ്ധേയമായ റണ്ണർഅപ്സ്ഥാനം കരസ്ഥമാക്കി.
ഒമാൻ ക്രിക്കറ്റ് എ ഡിവിഷനിൽ നടന്ന ടി30 നിർണായക മത്സരത്തിൽ ഒമാന്റെ മുൻ ദേശീയ താരങ്ങളായ അമീർ അലി,സീഷാൻ സിദ്ദീഖ് ഉൾപ്പെടെ പ്രമുഖതാരങ്ങളെ ഉൾപ്പെടുത്തിയ ബ്രവ്ഹേർട് ടീമിനെ ആറു റൺസിന് തോൽപിച്ചാണ് പൈ ലവൻ ചാമ്പ്യന്മാരായത്. അടുത്ത വർഷം ഇന്റർമീഡിറ്റിലേകും ടീം ക്വാളിഫൈ നേടിയിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൈ ഇലവൻ ഓപ്പണർമാരായ നോബിഷ് ഗോപി (44) വിനു കുമാർ (21) എന്നിവർ നല്ലതുടക്കം നൽകിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകൾ വീണത് തിരിച്ചടിയായി.എന്നാൽ പിന്നീട് വന്ന അലി(27), അനീർ (27) എന്നിവരുടെ മികവിൽ സ്കോർ 174ൽ എത്തിക്കുകയായിരുന്നു.തിരിച്ചു ബാറ്റിങ്ങിനു ഇറങ്ങിയ ബ്രെവഹേർട്നുവേണ്ടി അമീർ അലി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല 41 റൺസെടുത്ത അമീർ അലിയെ ബൗഡാക്കി കൊണ്ട് ക്യാപ്റ്റൻ അനീർ കളി തിരിച്ചുപിടിക്കുകയായിരുന്നു.പിന്നീട് വന്നവർ അവസാനം വരെ പോരാടിയെങ്കിലും 168 റൺസെടുക്കാനെ കഴിഞ്ഞൊള്ളൂ.പൈലവിനുവേണ്ടി ക്യാപ്റ്റൻ അനീർ മുന്നു വിക്കറ്റും അപരമേശോരൻ രണ്ട് വിക്കറ്റും നേടി. പൈ ഇലവന് വേണ്ടി 234 റൺസെടുത്ത വിനു കുമാർ ആണ് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

