ഒമാന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ
text_fieldsദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഒമൻ-യു.എ.ഇ മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകപ്പ് ഫുട്ബാൾ യോഗ്യത നാലാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാന്‍ തോൽവി. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ അയൽക്കാരായ യു.എ.ഇയോട് 2-1ന് ആണ് ഒമാൻ തോൽവി വഴങ്ങിയത്. ഇതോടെ ഗ്രൂപ്പിൽനിന്ന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക എന്നുള്ള സ്വപ്നം പൊലിയുകയും ചെയ്തു. ഒമാന്‍ ഇനി നേരിയ സാധ്യതയാണുള്ളത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാം എന്നുള്ളതാണ്. എന്നാൽ, ഇത് ഗ്രൂപ്പിലെ അവസാന മത്സരമായ യു.എ.ഇ-ഖത്തർ ഫലത്തെ ആശ്രയിച്ചിരിക്കും. ഈ മത്സരം സമനില ആയാൽപോലും ഒമാൻ പുറത്താകും.
കഴിഞ്ഞദിവസം യു.എ.ഇക്കെതിരെ മികച്ച പോരാട്ടമാണ് തുടക്കത്തിൽ നടത്തിയത്. ഇടതുവലത് വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്താൽ എതിർഗോൾ മുഖം വിറച്ചു. ഒടുവിൽ സെൽഫ് ഗോളിലൂടെ ഒമാൻ ലീഡെടുക്കുകയും ചെയ്തു.
12ാം മിനിറ്റില്‍ ഒമാന്റെ മുന്നേറ്റം തടയുന്നതിനിടെ കൗമേ ഓട്ടന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു(1-0). ഈ ഞെട്ടലില്‍നിന്ന് കരകയറാന്‍ യു.എ.ഇക്ക് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ മധ്യനിരയില്‍നിന്ന് ഫാബിയോ ലിമ, മാജിദ് ഹസന്, റമദാന് എന്നിവരെ കോച്ച് കോസ്മിന്‍ ഒലറോയ് മാറ്റി. പകരം കെയ്ഓ കനേഡോ, ഹാരിബ് അബ്ദുല്ല, യഹ്യാ നദീന്‍ എന്നിവരെ ഇറക്കിയതോടെ കളിയുടെ ഗതി മാറുകയായിരുന്നു.
തുടര്‍ന്ന് ആക്രമണം ശക്തമാക്കിയപ്പോള്‍ ഹാരിബ് അബ്ദുല്ലയുടെ സൂപ്പര്‍ ഷോട്ട് വളരെ പണിപ്പെട്ട് ഒമാന്‍ കീപ്പര്‍ മുഖൈനി ഇബ്രാഹിം തട്ടിത്തെറിപ്പിച്ചു. ഒടുവിൽ 76ാം മിനിറ്റില്‍ അലി സാലിഹിന്റെ കൃത്യതയാര്‍ന്ന ക്രോസ് ബാളില്‍ മര്‍ക്കസ് മേലോണി കിടിലന്‍ ഹെഡറിലൂടെ സമനില പിടിച്ചു. 83ാം മിനിറ്റില്‍ കെയ്ഓ ലൂക്കാസിന്റെ ക്രോസ് പ്രതിരോധിക്കാന്‍ ഒമാന്റെ ഥാനി അല്‍ റുഷൈദി പരാജയപ്പെട്ടതോടെ വിജയ ഗോളും പിറന്നു. ഇതിനിടെ അല്‍ മുശൈരിഫിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് യു.എ.ഇ ഗോള്‍കീപ്പര്‍ ഖാലിദ് ഈസ തകര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

