നൃത്തസന്ധ്യ സംഘടിപ്പിച്ചു
text_fieldsസലാലയിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ
നടന്ന നൃത്ത സന്ധ്യയിൽനിന്ന്
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയും മുദ്രാഞ്ജലി ഡാൻസ് സ്കൂളും ചേർന്ന് നൃത്ത സന്ധ്യ സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി കായിക-യുവജന മന്ത്രാലയം ഡയറക്ടർ അലി മുഹമ്മദ് ബാഖി ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂളിലെ ജെ. അനിത റോസും സംബന്ധിച്ചു. ഭരതനാട്യ പഠനം പൂർത്തിയാക്കിയ പത്ത് വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു. അധ്യാപിക ഭസുലത പ്രജേഷിനെ ചടങ്ങിൽ ആദരിച്ചു. അലി മുഹമ്മദ് ബാഖി കലാകാരന്മാർക്ക് മെമന്റോകൾ വിതരണം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് സ്വാഗതവും കൾച്ചറൽ സെക്രട്ടറി പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി രഞ്ജിത് സിങ്, പ്രജീഷ് കുമാർ എന്നിവർ നേത്യത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

