പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്‌മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്/സലാല: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിൻസിപ്പലായും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രഫ.ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗവും പ്രാർഥന സദസ്സും മസ്കത്തിലും സലാലയിലും സംഘടിപ്പിച്ചു. മസ്കത്ത് സുന്നി സെൻററിൻ്റെ ആഭിമുഖ്യത്തിൽ മൻബഉൽ ഹുദാ മദ്രസയിൽ അനുസ്മരണ യോഗം നടന്നു. സുന്നി കൈരളിയുടെ ഹൃദയത്തിൽ നികത്താനാവാത്ത ശൂന്യതയാണ് സംഭവിച്ചതെന്ന് മസ്കത്ത് സുന്നി സെൻറർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം മദ്രസ വൈസ് പ്രിൻസിപ്പൽ സക്കീർ ഹുസൈൻ ഫൈസി ഉദ്ഘാടനം ചെയ്തു. മസ്കത്ത് സുന്നി സെൻറർ ജനറൽ സെക്രട്ടറി റിയാസ് മേലാറ്റൂർ സ്വാഗതം പറഞ്ഞു. ഹാഷിം ഫൈസി, ശൈഖ് അബ്ദുറഹ്മാൻ മൗലവി, അബ്ബാസ് ഫൈസി , അബ്ദുല്ല ഹൈതമി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഫസ് ലുറഹ്മാൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റൂവി കെ.എം.സി.സി ട്രഷറർ സുലൈമാൻ കുട്ടി, എസ്.കെ.എസ്.എസ്.എഫ് റൂവി ഏരിയ സെക്രട്ടറി നൗഷിൻ, ഫാമിലി ക്ലാസ് കൺവീനർ സമീൽ എന്നിവർ സംബന്ധിച്ചു.
എസ്.ഐ.സി സലാലയും കെ.എം.സി.സിയും ചേർന്ന് അനുസ്‌മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. മസ്ജിദ് റവാസിൽ നടന്ന പരിപാടിയിൽ അബ്‌ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. വി.പി.അബ്‌ദുസലാം ഹാജി ഉദ്‌ഘാടനം ചെയ്തു. റഷീദ് കൽപറ്റ, നാസർ ലത്വീഫി, റയീസ് ശിവപുരം എന്നിവർ സംബന്ധിച്ചു .. മത വിദ്യാഭ്യാസ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പാണ്ഡിത്യവും വിനയവും ഒത്തു ചേർന്ന അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്‌ടമാണെന്നും സംസാരിച്ചവർ പറഞ്ഞു. മൊയ്‌തീൻകുട്ടി ഫൈസി നമസ്‌കാരത്തിന് നേത്യത്വം നൽകി . പ്രാർത്ഥനക്ക് കോട്ടയം നാസറുദ്ദീൻ സഖാഫിയും നേത്യത്വം നൽകി. നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

