മൂന്ന് പതിറ്റാണ്ട് പ്രവാസത്തിന് വിരാമം; മുഹമ്മദ് ശുഹൈബ് ഇന്ന് നാടണയും
text_fieldsമുഹമ്മദ് ശുഹൈബ്
മസ്കത്ത്: മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം മതിയാക്കി കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ അമാനിലെ മുഹമ്മദ് ശുഹൈബ് ബുധനാഴ്ച നാടണയും.33 വർഷത്തെ പ്രവാസം നൽകിയത് സന്തോഷങ്ങളും സൗഭാഗ്യങ്ങളും മാത്രമണെന്നും ഇതിന് സർവശകതനോട് നന്ദി പറയുകയണെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽനിന്ന് റിട്ടയർ ചെയ്താണ് മടങ്ങുന്നത്.
30ാമത്തെ വയസിലാണ് ആദ്യമായി മസ്കത്തിൽ എത്തുന്നത്. ഗൾഫാർ എൻജിനീയറിങ് കമ്പനിയിലായിരുന്നു തുടക്കത്തിൽ ജോലി. അമ്മാവന്റെ സഹായത്തേടെയാണ് സുൽത്താൻ നാട്ടിൽ എത്തുന്നത്. ഇതിന് മുമ്പ് ഏഴ് വർഷകാലം ബഹറൈനിലും പ്രവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ മസ്കത്തിൽ എത്തുമ്പോൾ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല.
എല്ലാവരെയും സനേഹിക്കുന്ന സ്വദേശികളും ഒമാന്റെ ശാന്ത സുന്ദരമായ പ്രകൃതിയമൊക്കെയാണ് ഇത്രയും നാൾ ഇവിടെ പിടിച്ച് നിർത്താൻ പ്രേരണയായ ഘടകങ്ങൾ. മൂന്ന് പതിറ്റാണ്ടിനിടെ ഒമാനിലുണ്ടായ മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും കണ്ണ് തുറക്കുന്ന വേഗതയിലാണ് അടുത്തു കാലത്തുണ്ടായ വികസന നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ ഭാഗമായി ഒമാന്റെ ഉൾപ്രദേശങ്ങളിലെല്ലാം സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.
ആ സമയങ്ങളിലെല്ലാം തദ്ദേശീയരായ ആളുകളുമായി ഇടപഴകാൻ സാധിച്ചതും അവരിൽനിന്ന് ലഭിച്ച സനേഹങ്ങളെല്ലാം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. കുടുംബത്തെ നല്ല നിലയിൽ നോക്കാൻ കഴിഞ്ഞതും മക്കളുടെ വിദ്യാഭ്യാസം,രണ്ട് പെൺകുട്ടികളുടെ വിവാഹം എന്നിവയെല്ലാം ഭംഗിയായി നടത്താൻ സാധിച്ചതും സന്തോഷം നൽകുന്ന കാര്യമാണ്. പിതാവിന്റെ മരണമാണ് പ്രവാസത്തിലെ ഏറ്റവും വലിയ സങ്കടകരമായ കാര്യം. നാട്ടിൽ ഇനി കുടുംബവുമായി ജീവിക്കണം. ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സറീനയാണ് ഭാര്യ. ഫാത്തിമത്ത് സുഹ്ന,ഫർഹാന, മുഹമ്മദ് അൽ താലിബ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

