രക്തദാനക്യാമ്പ് നടത്തി
text_fieldsസ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കൈരളി ബുറൈമി നടത്തിയ രക്തദാന ക്യാമ്പ്
മസ്കത്ത്: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കൈരളി ബുറൈമി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ബുറൈമി ലുലുവിൽ നടന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള 50ലധികം പേർ പങ്കെടുത്തു. കൈരളി ബുറൈമി സെക്രട്ടറി പ്രകാശ് കളിച്ചാത്ത്, ജോ.സെക്രട്ടറി ഷെല്ലി, പ്രസിഡന്റ് നവാസ് മൂസ, മുതിർന്ന അംഗങ്ങളായ വിശ്വനാഥൻ വാടാനപ്പള്ളി, പ്രസന്നൻ തളിക്കുളം എന്നിവർ നേതൃത്വം നൽകി. യൂനിമണി എക്സ്ചേഞ്ചും ജൗഹറത് അൽ മറി ട്രാവൽസുമായിരുന്നു പരിപാടിയുടെ പ്രായോജകർ.
സലാല: ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റ് (ഒ.സി.വൈ.എം) സലാലയിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും സംഘടിപ്പിച്ചു. ആസ്റ്റർ മാക്സ്കെയർ, സുൽത്താൻ ഖാബൂസ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ദാരീസിലെ ചർച്ച് സമുച്ചയത്തിലാണ് പരിപാടി നടന്നത്. ഇടവക വികാരി ഫാദർ ബേസൽ തോമസ്, ഒ.സി.വൈ.എം വൈസ് പ്രസിഡന്റ് ജോസ് തങ്കച്ചൻ, സെക്രട്ടറി മാത്യു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

