ഒമാനിൽ 930 പേർക്ക് കൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 930 പേർക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 691 പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 16016 ആയി. ഇന്ന് പുതുതായി ആരും മരണപ്പെടുകയോ ആർക്കും രോഗം ഭേദമാവുകയോ ചെയ്തിട്ടില്ല. 72 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗം ഭേദമായവരുടെ എണ്ണം 3451 ആണ്. 12493 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 757 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 12195 ആയി. 1958 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. 3128 പേരുടെ രോഗ പരിശോധനാ ഫലമാണ് ശനിയാഴ്ച പ്രസിദ്ധീകരിച്ചത്. പുതുതായി 45 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 251 ആയി. ഇതിൽ 67 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-4706, 1239; മസ്കത്ത് -170, 12; ബോഷർ-3149, 370; അമിറാത്ത്-489,30; സീബ് -3608,300; ഖുറിയാത്ത്-73,7
2. വടക്കൻ ബാത്തിന: സുവൈഖ്- 263, 90; ഖാബൂറ-59,20; സഹം-156,38; സുഹാർ -335,125; ലിവ -114,28; ഷിനാസ് -111,48.
3. തെക്കൻ ബാത്തിന: ബർക്ക- 435, 178; വാദി മആവിൽ- 41,11; മുസന്ന-222,58; നഖൽ-63,25; അവാബി- 84,44; റുസ്താഖ് -145,61.
4. ദാഖിലിയ: നിസ്വ-127, 75; സമാഇൽ-168,95; ബിഡ്ബിദ്-93,50; ഇസ്കി-86,26; മന- 8,3; ഹംറ-10,7; ബഹ്ല -53,28; ആദം-60,56.
5. തെക്കൻ ശർഖിയ: ബുആലി- 246, 138; ബുഹസൻ- 10,3; സൂർ-89,46; അൽ കാമിൽ-43,28; മസീറ-2,0.
6. വടക്കൻ ശർഖിയ: ഇബ്ര- 37,9; അൽ ഖാബിൽ-9,5; ബിദിയ -23,6; മുദൈബി-113,24; ദമാ വതായിൻ-23,3; വാദി ബനീ ഖാലിദ് -4,2.
7. അൽ വുസ്ത: ഹൈമ-15,0; ദുകം -190,0.
8. ബുറൈമി: ബുറൈമി -171,61
9. ദാഹിറ: ഇബ്രി- 127,57; ദങ്ക്-17, 13; യൻകൽ -8,7.
10. ദോഫാർ: സലാല- 44,18
11. മുസന്ദം: ഖസബ്-7,5; ദിബ്ബ-1,1; ബുക്ക -1,1
