തെക്കൻ ശര്‍ഖിയയില്‍ 80 കിലോയോളം പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: പൊതുജനാരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളൽ പരിശോധന ശക്തം. തെക്കൻ ശര്‍ഖിയ മുനിസിപ്പാലിറ്റിക്ക് കീഴിൽ ഭക്ഷണശാലകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക പരിശോധന കാമ്പയിനിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ 35 ഭക്ഷ്യവിൽപനശാലകളിൽ നടത്തിയ പരിശോധനയില്‍ ഒമ്പതിടങ്ങളിൽ ചട്ടലംഘനങ്ങള്‍ കണ്ടെത്തി പിഴനടപടികള്‍ സ്വീകരിച്ചു.
ഉപയോഗശൂന്യമായ കണ്ടെത്തിയ 79.596 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.
റമദാന്റെ ആഗമനത്തിന് മുന്നോടിയായി സുൽത്തനേറ്റിലെ എല്ലാ നഗരസഭകളിലും പരിശോധന നടക്കുന്നുണ്ട്. ഭക്ഷണ ശാലകൾക്കുപുറമെ, മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

