ഒമാനിൽ 786 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 786 പേർക്ക്. ഇതിൽ 488 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2682 ആയി ഉയരുകയും ചെയ്തു. അമ്പത് പേരാണ് ഇതുവരെ മരണപ്പെട്ടത്. 9491പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 608 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9256 ആയി. ഇവിടെ 1400 പേർക്ക് അസുഖം സുഖപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-4066, 900; മസ്കത്ത് -94, 9; ബോഷർ- 2179, 225; അമിറാത്ത്-355,18; സീബ് -2518,240; ഖുറിയാത്ത്-44,7
2. തെക്കൻ ബാത്തിന: ബർക്ക- 385, 162; വാദി മആവിൽ- 30,11; മുസന്ന-179, 49; നഖൽ-54,24; അവാബി- 50,44; റുസ്താഖ് -116,50.
3. വടക്കൻ ബാത്തിന: സുവൈഖ് -208, 72; ഖാബൂറ-43,19; സഹം-134,35; സുഹാർ -274,101; ലിവ -90,19; ഷിനാസ്-93,44.
4. ദാഖിലിയ: നിസ്വ-92, 66; സമാഇൽ-140,65; ബിഡ്ബിദ്-86,40; ഇസ്കി -71,20; മന- 7,3; ഹംറ- 7,6; ബഹ്ല -48,25; ആദം-62,55.
5. തെക്കൻ ശർഖിയ: ബുആലി- 186, 137; ബുഹസൻ- 6,1 സൂർ-80,45; അൽ കാമിൽ -37,27; മസീറ-1,0.
6. ദാഹിറ: ഇബ്രി- 123,45; ദങ്ക്-17, 12; യൻകൽ -8,3.
7. ബുറൈമി: ബുറൈമി -125,45
8. വടക്കൻ ശർഖിയ: ഇബ്ര- 31,8; അൽ ഖാബിൽ- 8,4; ബിദിയ -12,4; മുദൈബി -65,19; ദമാ വതായിൻ-17,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 29,18
10. മുസന്ദം: ഖസബ് -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്ത: ഹൈമ-15,0; ദുകം -27,0.
