ഒമാനിൽ 74 പേർക്ക് കൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 74 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2,348 ആയി. പ ുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ വിദേശികളും 39 പേർ സ്വദേശികളുമാണ്. 110 പേർ കൂടി പുതുതായി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495 ആയി ഉയർന്നു. 1843 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
മലയാളിയടക്കം മസ്കത്തിൽ ചികിത്സയിലിരുന്ന പത്തുപേർ മരണപ്പെടുകയും ചെയ്തു. പുതിയ രോഗികളിൽ 47 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1668 ആയി. തെക്കൻ ബാത്തിനയിൽ 13 പേർക്കും വടക്കൻ ബാത്തിനയിലും തെക്കൻ ശർഖിയയിലും നാലു പേർക്കും വീതം കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
