ഒമാനിൽ 664 പേർക്ക് കൂടി കോവിഡ്
text_fields
മസ്കത്ത്: ഒമാനിൽ 664 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 104129 ആയി. 402 പേർ കൂടി രോഗമുക്തരായി. 91731 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഒമ്പത് പേർ കൂടി മരണപ്പെട്ടു. മരണസംഖ്യ ഇതോടെ 1009 ആയി ഉയർന്നു. 70 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 559 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 214 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
മസ്കത്ത് ഗവർണറേറ്റിൽ 335 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബോഷർ-97, സീബ്-96, മസ്കത്ത്-77, മത്ര-37, അമിറാത്ത്-20, ഖുറിയാത്ത്-എട്ട് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ രോഗികളുടെ എണ്ണം. രണ്ടമതുള്ള വടക്കൻ ബാത്തിനയിലെ 93 പുതിയ രോഗികളിൽ 54 പേരും സുഹാറിലാണ്. സഹം-12, ലിവ-ഒമ്പത്, സുവൈഖ്-ഏഴ്, ഷിനാസ്-ആറ്, ഖാബൂറ-അഞ്ച് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികൾ. ദോഫാറിൽ 71 പുതിയ രോഗികളാണുള്ളത്. ഇതിൽ 68 പേരും സലാലയിലാണ്. ബാക്കി രണ്ട് പേർ തുംറൈത്തിലും ഒരാൾ റഖിയൂത്തിലുമാണ്. തെക്കൻ ബാത്തിനയിൽ 61 പേർക്കാണ് സ്ഥിരീകരിച്ചത്. ബർക്ക-35, റുസ്താഖ്-15, മുസന്ന-എട്ട്, നഖൽ-രണ്ട്, വാദി മആവിൽ-ഒന്ന് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ കണക്കുകൾ. ദാഖിലിയയിൽ അമ്പത് പുതിയ രോഗികളുണ്ട്. ഇതിൽ 20 പേർ നിസ്വയിലാണ്. സമാഇൗൽ-17, ഇസ്കി-നാല്, ആദം-മൂന്ന്, ബിഡ്ബിദ്-മൂന്ന്, അൽ ഹംറ-ഒന്ന്, മന-ഒന്ന്, ബഹ്ല-ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ. തെക്കൻ ശർഖിയ-18, ദാഹിറ-15, മുസന്ദം-ഒമ്പത്, ബുറൈമി-ആറ്, വടക്കൻ ശർഖിയ-നാല് അൽ വുസ്ത-രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ പുതുതായി വൈറസ് ബാധിതരായവരുടെ എണ്ണം.

