ഒമാനിൽ 636 പേർക്ക് കൂടി കോവിഡ്
text_fieldsഒമാനിൽ വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 636 പേർക്ക്. ഇതിൽ 291 പേർ വിദേശികളാണ്. ഇതാദ്യമായാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മൊത്തം രോഗബാധിതർ 9009 ആയി. 2177 പേർക്കാണ് അസുഖം സുഖപ്പെട്ടത്. രണ്ട് മലയാളികളടക്കം 40 പേർ ഇതുവരെ മരണപ്പെട്ടു. 6792പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 451പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതർ 6758 ആയി. ഇവിടെ 1154 പേർക്ക് അസുഖം സുഖപ്പെട്ടു.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-3448, 745; മസ്കത്ത് -60, 9; ബോഷർ- 1385, 210; അമിറാത്ത്-246,18; സീബ് -1597,165; ഖുറിയാത്ത്-22,7.
2. തെക്കൻ ബാത്തിന: ബർക്ക- 337, 140; വാദി മആവിൽ- 13,10; മുസന്ന-130, 45; നഖൽ -36,21; അവാബി-46,44; റുസ്താഖ് -82,37.
3. വടക്കൻ ബാത്തിന: സുവൈഖ് -155, 42; ഖാബൂറ-29,16; സഹം-96,20; സുഹാർ-187,36; ലിവ-65,11; ഷിനാസ് -73,43.
4. ദാഖിലിയ: നിസ്വ-81, 64; സമാഇൽ-110,51; ബിഡ്ബിദ്-66,28; ഇസ്കി-37,15; മന- 3,3; ഹംറ- 6,4; ബഹ്ല -34,23; ആദം-56,55.
5. തെക്കൻ ശർഖിയ: ബുആലി- 155,131; ബുഹസൻ- 4,1 സൂർ-64,35; അൽ കാമിൽ-32,14; മസീറ-1,0.
6. ദാഹിറ: ഇബ്രി- 105,38; ദങ്ക്-17, 12; യൻകൽ -6,2.
7. ബുറൈമി: ബുറൈമി -93, 24
8. വടക്കൻ ശർഖിയ: ഇബ്ര- 16,8; അൽ ഖാബിൽ-5,4; ബിദിയ -8,4; മുദൈബി -37,18; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 27,18
10. മുസന്ദം: ഖസബ് -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്ത: ഹൈമ-9,0; ദുകം -8,0.
