You are here

ലോക സർവകലാശാല റാങ്കിങ്​: എസ്​.ക്യു.യു 379ാം സ്ഥാനത്ത്​

08:30 AM
20/06/2019
Sulthan Qaboos Universitry
മ​സ്​​ക​ത്ത്​: ലോ​ക സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കി​ങ്ങി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല. ആ​ഗോ​ള​ത​ല​ത്തി​ലെ 1047 സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​ണ്‍സ​ൽ​റ്റി​ങ് സ്ഥാ​പ​ന​മാ​യ ക്വാ​ക​റേ​ലി സി​മ​ണ്ട്‌​സ്​ (ക്യു.​എ​സ്) ത​യാ​റാ​ക്കി​യ റാ​ങ്കി​ങ്ങി​ൽ എ​സ്.​ക്യു.​വി​ന്​ 379ാം സ്ഥാ​ന​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റാ​ങ്കി​ങ്ങി​ലെ 450ാം സ്ഥാ​ന​ത്തു​നി​ന്നാ​ണ്​ കു​തി​ച്ചു​ചാ​ട്ടം. 
അ​ക്കാ​ദ​മി​ക യ​ശ​സ്സ്​​ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​ റാ​ങ്കി​ങ്ങി​ലെ നേ​ട്ട​മെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​അ​ലി ബി​ൻ സൗ​ദ്​ അ​ൽ ബി​മാ​നി പ​റ​ഞ്ഞു. 
എ​സ്.​ക്യു​വി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കീ​ർ​ത്തി​യും ഫാ​ക്ക​ൽ​റ്റി ഗ​വേ​ഷ​ണ​ത്തി​ന്​ ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ളു​മെ​ല്ലാം റാ​ങ്കി​ങ്ങി​ലെ നേ​ട്ട​ത്തി​ന്​ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. 
ഓ​രോ വി​ഷ​യ​ത്തി​​െൻറ​യും റാ​ങ്കി​ങ്ങി​ല്‍ ഏ​റ്റ​വും മു​ക​ളി​ലെ​ത്തു​ന്ന സ​ര്‍വ​ക​ലാ​ശാ​ല​ക​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്യു.​എ​സ് റാ​ങ്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ​യൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​തെ​ന്നും വൈ​സ്​ ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. 
അ​ക്കാ​ദ​മി​ക മി​ക​വ്​ ഉ​യ​ർ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രു​ടെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ഗ​വേ​ഷ​ണ​ത്തി​​െൻറ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കാ​റു​ണ്ട്. 
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ​ധാ​രി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത തൊ​ഴി​ലു​ട​മ​ക​ളു​ടെ സം​തൃ​പ്​​തി സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ സ്വ​രൂ​പ​ണ​ങ്ങ​ളും ന​ട​ത്താ​റു​ണ്ട്. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി-​അ​ന്താ​രാ​ഷ്​​ട്ര അ​ധ്യാ​പ​ക അ​നു​പാ​തം ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. 
ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ​ക്ക്​ ചേ​രു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ദൃ​ശ്യ​മാ​ണെ​ന്നും വൈ​സ്​ ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. 
2030ഒാ​ടെ ലോ​ക​ത്തി​ലെ മി​ക​ച്ച 300 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ടം നേ​ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 
Loading...
COMMENTS