Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 5ജി ഇൗ വർഷം

ഒമാനിൽ 5ജി ഇൗ വർഷം

text_fields
bookmark_border
ഒമാനിൽ 5ജി ഇൗ വർഷം
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ അ​ഞ്ചാം​ത​ല​മു​റ (5ജി) ​ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ ക​ൾ​ക്ക്​ വേ​ഗ​മേ​റു​ന്നു. ഇൗ ​വ​ർ​ഷം​ത​ന്നെ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള 5ജി ​സേ​വ​നം ഒ​മാ​നി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ൾ പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. 5ജി ​സേ​വ​നം രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ വേ​ഗ​ത​യേ​റ്റു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല സം​ഘം ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ചു. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹു​െ​മെ​ദ്​ ബി​ൻ സാ​ലിം അ​ൽ റ​വാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ഉ​രീ​ദു സി.​ഇ.​ഒ ഇ​യാ​ൻ ഡെ​ഞ്ച്, ഒ​മാ​ൻ ടെ​ൽ ഒാ​പ​റേ​ഷ​ൻ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ സൈ​ദ്​ അ​ബ്​​ദു​ല്ല അ​ൽ അ​ജ്​​മി, ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം, ഒ​മാ​ൻ ബ്രോ​ഡ്​​ബാ​ൻ​ഡ്​​ ക​മ്പ​നി, പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥ മ​ന്ത്രാ​ല​യം, റീ​ജ​ന​ൽ മു​നി​സി​പ്പാ​ലി​റ്റീ​സ്​ ആ​ൻ​ഡ്​​ വാ​ട്ട​ർ റി​സോ​ഴ്​​സ​സ്​ മ​ന്ത്രാ​ല​യം, സു​ഹാ​ർ, മ​സ്​​ക​ത്ത്, ദോ​ഫാ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്. ബ്രി​ട്ടീ​ഷ്​ എം​ബ​സി​യു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ ബ്രി​ട്ട​നി​ലെ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളും നി​ക്ഷേ​പ​ക​രു​മ​ട​ക്ക​മു​ള്ള​വ​രു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. അ​ഞ്ചാം​ത​ല​മു​റ സൂ​പ്പ​ർ​നെ​റ്റ്​ സേ​വ​നം ഒ​മാ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​​​െൻറ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഉ​രീ​ദു സി.​ഇ.​ഒ ഇ​യാ​ൻ ഡെ​ഞ്ച്​ പ​റ​ഞ്ഞു.

5ജി ​സ്​​പെ​ക്​​ട്രം ല​ഭി​ച്ച​ശേ​ഷം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. ഉ​രീ​ദു ഗ്രൂ​പ്പ്​ അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര 5ജി ​കാ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യും ഇ​യാ​ൻ ഡെ​ഞ്ച്​ പ​റ​ഞ്ഞു. ര​ണ്ടു​ വ​ർ​ഷ​മാ​യി പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന്​ ഒ​മാ​ൻ ടെ​ൽ ഒാ​​പ​റേ​ഷ​ൻ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ സൈ​ദ്​ അ​ബ്​​ദു​ല്ല അ​ൽ അ​ജ്​​മി പ​റ​ഞ്ഞു. 5ജി ​രാ​ജ്യ​ത്ത്​ ഇൗ ​വ​ർ​ഷാ​വ​സാ​നം വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും എ​ൻ​ജി​നീ​യ​ർ സൈ​ദ്​ അ​ൽ​അ​ജ്​​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news5G
News Summary - 5g-oman-gulf news
Next Story