55 പേർക്ക് കൂടി കോവിഡ്; ഒമാനിൽ രോഗികളുടെ എണ്ണം 2958 ആയി
text_fieldsമസ്കത്ത്: വ്യാഴാഴ്ച ഒമാനിൽ ഒമാനിൽ 55 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2958 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 888ൽ നിന്ന് 960 ആയി ഉയർന്നിട്ടുണ്ട്. 1985 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേരും വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒരു സ്വദേശിയും മരണപ്പെട്ടു. പുതിയ രോഗികളിൽ 28 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2132 ആയി. 569 പേർക്ക് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-1565, 381; മസ്കത്ത് -17, 4; ബോഷർ- 227,76; അമിറാത്ത്-54,13; സീബ് -265, 95; ഖുറിയാത്ത്-4,0.
2. തെക്കൻ ബാത്തിന: ബർക്ക- 132, 54; വാദി മആവിൽ- 9,1; മുസന്ന-44, 21; നഖൽ -20,1; അവാബി- 44,20; റുസ്താഖ് -45,10.
3. തെക്കൻ ശർഖിയ: ബുആലി- 116,51; ബുഹസൻ- 1,1 സൂർ-14,5; അൽ കാമിൽ -4,0.
4. ദാഖിലിയ: നിസ്വ-60, 51; സമാഇൽ-27,16; ബിഡ്ബിദ്-7,2; ഇസ്കി- 7,3; മന- 3,1; ഹംറ- 3,3; ബഹ്ല -21,12; ആദം-15,0.
5. വടക്കൻ ബാത്തിന: സുവൈഖ് -31, 18; ഖാബൂറ-14,12; സഹം-13,9; സുഹാർ -35,16; ലിവ -10,8; ഷിനാസ് -34,21.
6. ദാഹിറ: ഇബ്രി- 38,7; ദങ്ക്-12,5; യൻകൽ -1,0.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,12
8. ദോഫാർ: സലാല^ 17,10
9. ബുറൈമി - 6, 4
10. മുസന്ദം: ഖസബ് -5,3, മദാ-1,1
